പുതുവത്സരത്തിലും ഗിന്നസ് റെക്കോർഡിട്ട് യുഎഇ; രണ്ട് ലോക റെക്കോർഡുകൾ തീർത്ത് റാസൽഖൈമ
പുതുവത്സരത്തിലും ഗിന്നസ് റെക്കോർഡിട്ട് യുഎഇ; രണ്ട് ലോക റെക്കോർഡുകൾ തീർത്ത് റാസൽഖൈമ
റാസൽഖൈമ: ലോകം 2024 നെ ഏറെ ആഘോഷങ്ങളോടെ വരവേറ്റപ്പോൾ അതിൽ മുന്നിൽ നിന്ന രാജ്യമാണ് യുഎഇ. മറ്റു രാജ്യങ്ങൾ ആഘോഷങ്ങൾക്കപ്പുറം പിരിഞ്ഞുപോയപ്പോൾ യുഎഇ മടങ്ങിയത് രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയാണ്. റാസൽഖൈമ എമിറേറ്റിൽ നടന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഭാഗമായാണ് രണ്ട് റെക്കോർഡുകൾ നേടിയത്.
എട്ട് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും ഡ്രോൺ പ്രദർശനവുമായാണ് എമിറേറ്റ് പുതുവർഷത്തിൽ വർണ വിസ്മയം തീർത്തത്. മൊത്തം 5.8 കിലോമീറ്റർ നീളമുള്ള 'അക്വാറ്റിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ദൈർഘ്യമേറിയ ശൃംഖല' ഒരുക്കിയതാണ് ഒരു ഗിന്നസ് നേട്ടം. 'ദൈർഘ്യമേറിയ നേർരേഖ ഡ്രോണുകളുടെ പ്രദർശന'ത്തിനാണ് മറ്റൊരു ഗിന്നസ് റെക്കോർഡ്. ആകെ 2 കിലോമീറ്റർ നീളത്തിലായിരുന്നു ഡ്രോണുകളുടെ പ്രദർശനം.
1,050 എൽഇഡി ഡ്രോണുകൾ, അക്വാട്ടിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ഒരു 'കാർപെറ്റ്', അക്രോബാറ്റിക് പൈറോ പ്ലെയിൻ ഡിസ്പ്ലേ എന്നിവയുടെ സംയുക്തമായ പ്രദർശനമാണ് റാസൽഖൈമയിൽ ഒരുക്കിയത്. കാഴ്ചക്കാർക്ക് ആനന്ദത്തിനൊപ്പം അത്ഭുതവും നൽകുന്നതായിരുന്നു റാസൽഖൈമയിലെ വെടിക്കെട്ട് ആഘോഷം. റാസൽഖൈമയുടെ പ്രകൃതി വിസ്മയങ്ങളായ മരുഭൂമി, കടൽ, പർവതങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തകർപ്പൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരുന്നു പ്രദർശനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."