പ്രവാചക പള്ളിയിലെത്തി പ്രാർത്ഥന നടത്തി മദീനയുടെ പുതിയ ഗവർണർ; ചുമതല ഏറ്റെടുത്തു
പ്രവാചക പള്ളിയിലെത്തി പ്രാർത്ഥന നടത്തി മദീനയുടെ പുതിയ ഗവർണർ; ചുമതല ഏറ്റെടുത്തു
റിയാദ്: മദീന മേഖലയുടെ പുതിയ ഗവർണർ ഞായറാഴ്ച പുണ്യനഗരിയിലെത്തി പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥന നടത്തി. സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് പ്രവാചകന്റെ പള്ളിയിലെത്തിയത്. തന്റെ ചുമതലകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം നടത്തിയത്.
2023 ഡിസംബർ ആദ്യമാണ് മദീനയുടെ പുതിയ ഗവർണറായി സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ നിയമിച്ചത്. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് മുമ്പാകെ അദ്ദേഹം കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെ ചുമതലകൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് അദ്ദേഹം മദീനത്ത് എത്തിയത്.
പുതിയ സ്ഥാനത്തേക്ക് നിയമിതനായതിൽ നന്ദി രേഖപ്പെടുത്തിയ ഗവർണർ സൽമാൻ ബിൻ സുൽത്താൻ തനിക്ക് മേഖലയെ സേവിക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. സൽമാൻ രാജാവിന്റെ പ്രത്യേക സഹായി ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും മദീന ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരനും നിരവധി മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരും ചേർന്ന് മദീനയിൽ എത്തിയ സൽമാൻ രാജകുമാരനെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."