HOME
DETAILS
MAL
പാപ്പാഞ്ഞി മോഡലില്‍ ഗവര്‍ണറുടെ കോലം കത്തിച്ച സംഭവം; എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേര്‍ക്കെതിരെ കേസ്
backup
January 01 2024 | 07:01 AM
പാപ്പാഞ്ഞി മോഡലില്‍ ഗവര്‍ണറുടെ കോലം കത്തിച്ച സംഭവം; എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: പുതുവത്സരാഘോഷത്തിനിടെ പാപ്പാഞ്ഞി മോഡലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലിസ്. 30 അടി ഉയരമുള്ള ഗവര്‍ണറുടെ കോലം കത്തിക്കാന്‍ നേതൃത്വം നല്കിയ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഇന്നലെ രാത്രിയിലാണ് കോലം കത്തിച്ചത്.
ദിവസങ്ങളായി സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ. ഉയര്‍ത്തുന്നത്. സര്‍വ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ്.എഫ്.ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കുകയാണ് എസ്.എഫ്.ഐ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."