എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇനി ഒറ്റക്ലിക്കില്‍; കെസ്മാര്‍ട്ട് മൊബൈല്‍ ആപ്പ് ഇന്ന് മുതല്‍
കെസ്മാര്‍ട്ട് മൊബൈല്‍ ആപ്പ് ഇന്ന് മുതല്‍
തിരുവനന്തപുരം: ഇന്ന് മുതല്‍ കേരളം കൂടുതല്‍ സ്മാര്‍ട്ടാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഓഫിസ് കയറിയിറങ്ങേണ്ടിവരില്ല. അതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കുന്ന കെ സ്മാര്‍ട്ട് പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചിട്ടുണ്ട്.
വിവാഹ രജിസ്ട്രേഷനുകള്‍, പൊതുജന പരാതികള്‍, വസ്തു നികുതി അടയ്ക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍, ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങി എല്ലാ ആവശ്യങ്ങളും കെ സ്മാര്‍ട്ട് എന്ന മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും. തുടക്കത്തില്‍ എല്ലാ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി ആരംഭിക്കുക പിന്നീട് പഞ്ചായത്തുകളിലും നടപ്പാക്കും. അപേക്ഷാഫീസും നികുതിയും പരാതികളുമെല്ലാം ഓണ്‍ലൈനായി നല്‍കാം, ഒപ്പം അതിന്റെ സ്റ്റാറ്റസ് അറിയാം.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ വികസിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."