HOME
DETAILS
MAL
അലോട്ട്മെന്റ് വൈകിപ്പിക്കുന്നതു നിര്‍ത്തണം: എം.എസ്.എഫ്
backup
August 16 2016 | 19:08 PM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലെ എന്‍ജിനിയറിങ്ങ് ഡിഗ്രി പ്രവേശന നടപടി ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് നീട്ടിക്കൊണ്ടു പോവുന്നത് അവസാനിപ്പിക്കണമെന്നു എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, ജില്ലാ പ്രസിഡന്റ് ഷാക്കിര്‍ ആഡൂര്, ജനറല്‍ സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അകാരണമായി നീട്ടിക്കൊണ്ടു പോവുന്ന സര്‍വകലാശാലയുടെ അലംഭാവം വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും. ഫലം പ്രസിദ്ധീകരിക്കാതെ ബി.എഡിനു ഒരു സര്‍വകലാശാലയിലും പ്രവേശിക്കാന്‍ കഴിയാതെ ഒരുവര്‍ഷം നഷ്ടപ്പെടുന്നതും ഡിഗ്രി, എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള കോഴ്സുകളുടെ ഫലം വരാത്തതും സര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാട് പ്രകടമാക്കുന്നുവെന്നും പ്രസ്താവനയില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."