ഗാസയില്‍ നിന്ന് കൂടുതല്‍ സൈനികരെ തിരിച്ചുവിളിച്ച് ഇസ്റാഈല്‍; അഞ്ച് ബ്രിഗേഡുകള്‍ മടങ്ങുന്നു
ഗാസ:ഗാസയിലെ ഇസ്റാഈല്‍ അതിക്രമങ്ങള്‍ ഇനിയും തുടരുമെന്ന സൂചനകള്‍ ഇസ്റാഈല്‍ അധികൃതരുടെ ഭാഗത്ത് നിന്നും പുറത്തുവരുന്നതിനിടെ, ഗാസയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ തിരിച്ച് വിളിച്ച് ഇസ്റാഈല്‍. ഐ.ഡി.എഫ് വക്താവ് ഡാനിയേല്‍ ഹഗാരിയാണ് ആയിരക്കണക്കിന് സൈനികരെ ഗാസയില്‍ നിന്നും തിരിച്ച് ഇസ്റാഈലിലേക്ക് തിരിച്ചു വിളിച്ചതായി സ്ഥിരീകരിച്ചത്. വിശ്രമത്തിനും പരിശീലനത്തിനുമായിട്ടാണ് സൈനികരെ തിരിച്ചുവിളിക്കുന്നതെന്നാണ് ഐ.ഡി.എഫ് വക്താവ് അറിയിച്ചിരിക്കുന്നത്.
അഞ്ച് ബ്രിഗേഡുകളെ കൂടി ഗാസ മുനമ്പില്‍ നിന്നും ഇസ്റാഈല്‍ തിരിച്ചുവിളിക്കുമെന്നും റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ റിസര്‍വ് സേനയെ തിരിച്ച് വിളിക്കാനും ഇസ്റാഈലിന് പദ്ധതിയുണ്ട്.റിസര്‍വ് സേനയെ നാട്ടിലേക്ക് അയയ്ക്കുന്നതോടെ സമ്പദ്ഘടനയിലെ വലിയൊരു ഭാരം കുറഞ്ഞുകിട്ടുമെന്നാണ് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി മാധ്യമങ്ങളോട് വിശദീകരിച്ചത്. ഈ വര്‍ഷം നടക്കാനുള്ള സൈനിക നടപടികള്‍ക്കുള്ള ശക്തി സംഭരിക്കാനും ഇത് ഇവരെ സഹായിക്കും.
യുദ്ധം തുടരുന്നതിനാല്‍ ഇവരുടെ സഹായം ഇനിയും വേണ്ടിവരുമെന്നും ഹഗാരി അറിയിച്ചു. എന്നാല്‍, പിന്‍വലിക്കുന്ന അഞ്ച് സേനാ വിഭാഗങ്ങളെ ലബനാന് അതിര്‍ത്തിയില്‍ ഹിസ്ബുല്ലയ്ക്കെതിരായ യുദ്ധത്തിനായി വിന്യസിക്കുമെന്നും ഹഗാരി കൂട്ടിച്ചേര്‍ത്തു.
Content Highlights:Israel is pulling thousands of troops from Gaza
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."