HOME
DETAILS

ലിബറൽ രാഷ്ട്രീയത്തിന്റെസമദർശനങ്ങൾ

  
backup
January 01 2024 | 18:01 PM

concepts-of-liberal-politics

ഡോ.മുനവ്വർ ഹാനിഫ് ടി.ടി

ജര്‍മനിയിലെ ജൂതസമുദായത്തിന്റെ സമസ്യകളെ കുറിച്ച് കുട്ടികള്‍ ബോധവാന്മാരാകുന്നതിനു മുമ്പു തന്നെ ജൂതവിരുദ്ധാശയങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ അവരിൽ കുത്തിവയ്ക്കാനായിരുന്നു നാസികള്‍ ശ്രമിച്ചിരുന്നത്. അതിൽ അവര്‍ വിജയിക്കുകയും ചെയ്തു. പറഞ്ഞുവരുന്നത്, നാഷനല്‍ സര്‍വിസ് സ്‌കീമിന്റെ സപ്തദിന ക്യാംപിലെ 'സമദര്‍ശന്‍' എന്ന പേരിലുള്ള മൊഡ്യൂളിനെ കുറിച്ചാണ്. ഏഴു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന സഹവാസ ക്യാംപില്‍ വ്യക്തിവികാസത്തിനുതകുന്ന നിരവധി പരിശീനങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ട്. ബൗദ്ധികവും കായികവുമായ സര്‍ഗശേഷിയെ വ്യക്തിയുടെയും ദേശത്തിന്റെയും ഉന്നമനത്തിനായി പരിപോഷിപ്പിക്കുക,

അതിനുള്ള പദ്ധതിയും പരിശീലനവുമെന്ന നിലയിക്കാണ് പൊതു ഫണ്ട് ഉപയോഗിച്ച് ഇത്തരം ക്യാംപുകള്‍ നടത്തുന്നത്. ഈ ക്യാംപിലെ അനേകം പ്രവര്‍ത്തനങ്ങളില്‍, വിവിധ ക്ലാസുകളില്‍ ഒരു പക്ഷേ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം കുട്ടികളേര്‍പ്പെടുന്ന പരിശീലനമോ പ്രവര്‍ത്തനമോ ആയിരിക്കും സമദര്‍ശന്‍ എന്ന മൊഡ്യൂളിന്റെ ഭാഗമായി വരുന്നത്. എന്നാല്‍, ആ മണിക്കൂറുകൾ വിദ്യാര്‍ഥിയുടെ സാമൂഹ്യബോധത്തെയും വ്യക്തിബോധത്തെയും എങ്ങനെ നിര്‍ണയിക്കും എന്നുള്ളതും പ്രധാനമാണ്.


ഒരു വിഷയത്തെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്ത ഘട്ടത്തില്‍ കുട്ടികളിലേക്കെത്തുന്ന ആശയപ്രചാരണങ്ങള്‍ പലപ്പോഴും തെറ്റേത് ശരിയേതെന്ന ആശയക്കുഴപ്പം അവരിൽ സൃഷ്ടിക്കും. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം വ്യക്തിവികാസവും അതുവഴി രാഷ്ട്രവികസനവും ആണെന്നിരിക്കെ സ്വത്വപ്രതിസന്ധികളുടെ അതും ലൈംഗിക/ലിംഗപരമായ സ്വത്വപ്രതിസന്ധികളിലേക്ക് അവരെ തള്ളിവിടേണ്ടതുണ്ടോ എന്നതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഈ ചിന്ത ആരംഭിക്കേണ്ടത് രക്ഷിതാക്കള്‍ക്കിടയില്‍ നിന്നും മതസാംസ്‌കാരിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി നിലനികൊള്ളുന്ന സംഘടനകളില്‍ നിന്നുമാണ്.


ലൈംഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി ചെറിയ ക്ലാസുകളില്‍ തന്നെ ലൈംഗികവിദ്യാഭ്യാസം വേണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ കൃത്യമായി വലതുപക്ഷ രാഷ്ട്രീയത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും വിഭജിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള രാജ്യങ്ങളിലെ മതസാംസ്‌ക്കാരിക സംഘടനകള്‍ ഉദാരലൈംഗിക രാഷ്ട്രീയത്തിന്റെ ആശയപ്രചാരണങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഇടം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ലൈംഗിക അരാജകത്വം സൃഷ്ടിക്കുമെന്നതു മാത്രമല്ല ഇത്തരം എതിര്‍പ്പുകള്‍ക്കു കാരണം. പകരം, ഇത്തരം ആശയങ്ങള്‍ ലോകരാഷ്ട്രീയക്രമത്തിലെ തന്നെ ലിബറല്‍ ചേരിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ് എന്നതിനാലാണ്. സാമൂഹികസാംസ്‌കാരിക മൂല്യങ്ങളെ, ധര്‍മങ്ങളെ പൂര്‍ണമായും ഇല്ലായ്മ ചെയ്ത് കമ്പോള നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനു ലിബറല്‍ ചേരി അതിസമര്‍ഥമായി അസ്തിത്വത്തിന്റെ വ്യഥകളെ ചേര്‍ത്തുപിടിച്ച് ഇത്രമേല്‍ സങ്കീര്‍ണമാക്കി തീര്‍ത്തൊരു വിഷയമാണ് ലൈംഗികസ്വത്വത്തെ സംബന്ധിച്ചുള്ളത്.

ലൈംഗികരാഷ്ട്രീയത്തെ ഉദാരവൽകരിച്ച് വിദ്യാഭ്യാസം പോലെ മൂല്യാധിഷ്ഠിത സമ്പ്രദായത്തിന്റെ ഭാഗമാക്കുന്നതോടെ ലിബറല്‍ രാഷ്ട്രീയത്തിന്റെ വലിയൊരു അജൻഡയും മൂല്യത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്ന മിഥ്യാധാരണ വളര്‍ന്നു വരുന്ന തലമുറയെ ഗ്രസിക്കും. അതുവഴി സമൂഹത്തിന്റെ കെട്ടുറപ്പിനായി പാരമ്പര്യമായി കൈമാറിപ്പോന്നിട്ടുള്ള മതസാംസ്‌കാരിക മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും തദ് സ്ഥാനത്ത് ലിബറല്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരികാധിനിവേശപരമായ അജൻഡകളും ആശയങ്ങളും സ്ഥാനം പിടിക്കുകയും ചെയ്യും. അതുവഴി വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന അരാജകത്വവും അനീതിയും ഭീമമായിരിക്കും.


ആഗോളരാഷ്ട്രീയത്തില്‍ തന്നെ ലൈംഗിക രാഷ്ട്രീയത്തെ കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചും തലനാരിഴ കീറിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുമ്പോഴും പൂര്‍ണമായി തള്ളാതെയും കൊള്ളാതെയും പഠനങ്ങളും ചര്‍ച്ചകളും ആവര്‍ത്തിക്കുമ്പോഴും നമ്മുടെ സര്‍ക്കാരിനെന്തു കൊണ്ടാണിത്ര ധൃതിയെന്ന് അതിശയിച്ചു പോവുകയാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ ആശയസംഹിതയിലൂന്നി നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ടീയപ്പാര്‍ട്ടിയുടെ ഭരണകൂടം നിലനില്‍ക്കുമ്പോള്‍ ഈ ലിബറല്‍ ലൈംഗികരാഷ്ട്രീയത്തെ ഇവര്‍ എല്ലാം മറന്ന് പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യമെന്താണ്? വര്‍ഗസമത്വപൂര്‍ണതയ്ക്കു വേണ്ടി പാരമ്പര്യ മതസാംസ്‌കാരികവൈവിധ്യങ്ങളുടെ ധ്വംസനം കമ്യൂണിസ്റ്റ് ആശയത്തില്‍ ലയിച്ചു കിടക്കുന്നുണ്ട്.


എന്നാല്‍, ഇവിടെ പാരമ്പര്യമൂല്യങ്ങളെ ചവിട്ടിയരച്ച് ലൈംഗികരാഷ്ട്രീയത്തിന്റെ ലിബറല്‍ ആശയപ്രചാരണങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനു പിന്നിലെ ലക്ഷ്യം വര്‍ഗവിപ്ലവവും സമത്വസുന്ദരമായൊരു ലോകം പോലുമല്ല. പകരം, ഉദാര ലൈംഗികരാഷ്ട്രീയത്തിനു പിന്നിലെ കമ്പോളനേട്ടങ്ങളാണ്. ജൈവികമായി സമൂഹത്തിന്റെ ഭാഗമായ സാംസ്‌കാരിക ഘടകങ്ങളെ തികഞ്ഞ പ്രത്യയശാസ്ത്ര അജൻഡയോടെ വിദ്യാഭ്യാസത്തിലൂടെ പറിച്ചു കളയാന്‍ ശ്രമിക്കുന്നതിനു പിന്നിലെ കമ്യൂണിസ്റ്റ് അജൻഡയെ മുതലാളിത്തത്തിന്റെ വകഭേദമായല്ലാതെ മറ്റെന്തായാണ് മനസ്സിലാക്കേണ്ടത്?

മുതലാളിത്ത പാശ്ചാത്യര്‍ ഒരുക്കുന്ന സംസ്‌കാരത്തിലേക്ക് മനുഷ്യമനസുകളെ നയിക്കുന്നതിനായി തന്നെയാവണം ഈ തിടുക്കം. വൈവിധ്യമാര്‍ന്ന ലോകത്തെ രാഷ്ട്രീയമായി ഏകധ്രുവാധിപത്യത്തിനു കീഴില്‍ ഷണ്ഡീകരിച്ചു നിലനിര്‍ത്തുക എന്ന ഉത്തമമായ പാശ്ചാത്യ സഖ്യസേനയുടെ സ്വപ്നത്തിനു വേണ്ടിയുമാവാം. അതുകൊണ്ടാണ് ഗസ്സയിലേക്ക് യുദ്ധടാങ്കുകളുമായി ഇസ്റാഈല്‍ ഇരച്ചുകയറുമ്പോള്‍ അവര്‍ നാട്ടിയ ആറു നിറങ്ങളുള്ള ലൈംഗികരാഷ്ട്രീയത്തിന്റെ കൊടി ഏറ്റുപിടിക്കാന്‍ കേരള കമ്യൂണിസ്റ്റുകള്‍ക്ക് ഇത്ര ഔത്സുക്യം.


ലൈംഗികസ്വത്വത്തിന്റെ പേരിലുള്ള രാഷ്ട്രീയം സാമൂഹിക സാംസ്‌കാരികതലത്തെ മാത്രമാണ് സ്വാധീനിക്കുന്നതെന്നു കരുതരുത്. ലിംഗമാറ്റ ശസ്ത്രക്രിയയും സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളും ഹോര്‍മോണ്‍ ഇന്‍ഞ്ചക്ഷനുകളും ഉള്‍പ്പെടുന്ന വലിയൊരു വിപണി ഈ മുന്നേറ്റത്തിനു പുറകിലുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് ആശുപത്രി വ്യവസായവും മേയ്ക്കപ്പിലും വസ്ത്രവിപണിയിലും വ്യാപിച്ചു കിടക്കുന്ന വിപണന തന്ത്രങ്ങളുമെല്ലാം ലൈംഗിക/ലിംഗരാഷ്ട്രീയത്തോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്.


ഇത്തരം അജൻഡകളെ വിദ്യാഭ്യാസത്തിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന ഇവിടുത്തെ സര്‍ക്കാര്‍, പ്രബുദ്ധകേരളം നിരന്തരം പഴി പറയുന്ന ഹിന്ദുത്വരാഷ്ട്രീയമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കാള്‍ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കാന്‍ പോകുന്നത്. ഈ പ്രത്യാഘാതങ്ങളാവട്ടെ രാഷ്ട്രീയമാറ്റമോ ഭരണകൂടമാറ്റം കൊണ്ടോ തിരുത്താന്‍ പറ്റുന്നതുമായിരിക്കില്ല. തലമുറകളോളം വേരുകളാഴ്ത്തി സ്വന്തം സ്വത്വത്തെ കുറിച്ചും ധര്‍മത്തെ കുറിച്ചും അസന്ദിഗ്ദ്ധരാവുന്ന ഒരു പറ്റം വ്യക്തികളെയായിരിക്കും ഇത്തരത്തിലുള്ള ഒളിയമ്പുകള്‍ സൃഷ്ടിക്കുന്നത്.

അത്തരമൊരു അരാജകസമൂഹത്തെ സൃഷ്ടിക്കുന്നതിലേക്കുള്ള ആശയപ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റ് ഭരണകൂടം പങ്കുകൊള്ളുന്നതിനെ നിരന്തരം നിരീക്ഷിക്കാനും അതിനെതിരേ ജനങ്ങളെ ജാഗരൂകരാക്കാനുമുള്ള ബാധ്യത ഇവിടുത്തെ മതസാംസ്‌കാരിക സംഘടനകളുടേതാണ്. അവരിക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മതസാംസ്‌കാരിക സംഘടനകളും മതങ്ങളും സംസ്‌കാരവും പോലും ഇവിടെ ബാക്കിയുണ്ടാവില്ല. ഇതിനെതിരേയുള്ള മൗനം മാനവരാശിയെ തന്നെ വലിയൊരു അപകടത്തിലേക്ക് തള്ളിവിടുന്നതിനു സമമായിരിക്കും.


എന്‍.എസ്.എസ് ക്യാംപുകളും സഹവാസക്യാംപുകളും വിദ്യാര്‍ഥികളുടെ വ്യക്തിത്വസാമൂഹിക വികസനത്തിനോ അതുവഴി സാമൂഹ്യരാഷ്ട്ര വികസനത്തിനും ഉതകുന്നതാവണം. അല്ലാതെ, അശാസ്ത്രീയമായ വൈകാരികതകളെ ശാസ്ത്രമെന്ന വ്യാജേന കുട്ടികളെ പഠിപ്പിച്ച് അവരില്‍ അസ്തിത്വപ്രതിസന്ധി സൃഷ്ടിക്കുന്നതാവരുത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. കുട്ടികളെ മാനസിക, ശാരീരിക, വൈകാരിക വികാസത്തെ നന്മയുടെ, നീതിയുടെ പക്ഷവുമായി ചേര്‍ത്തുനിര്‍ത്തുന്ന പാഠങ്ങളാവട്ടെ ഇത്തരം ക്യാംപുകളുടെ ഭാഗമായുണ്ടാവുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago