പി.എസ്.സി: വിവിധ തസ്തികകളില്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
പി.എസ്.സി: വിവിധ തസ്തികകളില്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം• വിവിധ തസ്തികകളിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളജുകളില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍, ടൂറിസം വകുപ്പില്‍ കുക്ക്, ആലപ്പുഴ ജില്ലയില്‍ തുറമുഖ വകുപ്പില്‍ ലൈറ്റ് കീപ്പര്‍ ആന്‍ഡ് സിഗ്‌നലര്‍ – ഒന്നാം എന്‍.സി.എ പട്ടികജാതി, തിരുവനന്തപുരം ജില്ലയില്‍ അച്ചടി വകുപ്പില്‍ കമ്പ്യൂട്ടര്‍ ഗ്രേഡ് 2, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം), കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ ലിമിറ്റഡി ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് – രണ്ടാം എന്‍.സി.എ – ഒ.ബി.സി , കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡി (ടി.പി യൂനിറ്റ്) ജൂനിയര്‍ സൂപ്പര്‍വൈസര്‍ (കാന്റീന്‍).
ചുരുക്കപട്ടിക
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ (ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അറബിക്, ജ്യോഗ്രഫി) (നേരിട്ടും തസ്തികമാറ്റം മുഖേനയും) .
കേരളത്തിലെ യൂനിവേഴ്‌സിറ്റികളി പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ,കേരള ഡെയറി ഡെവലപ്‌മെന്റ് വകുപ്പില്‍ ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ എന്‍.സി.സി./സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടന്‍മാര്‍ മാത്രം) – ഒന്നാം എന്‍.സി.എ പട്ടികജാതി, മുസ്‌ലിം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ എന്‍.സി.സി./സൈനിനക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി.) (വിമുക്തഭടന്‍മാര്‍ മാത്രം) ,ജയില്‍ വകുപ്പില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ – എന്‍.സി.എ പട്ടികജാതി,വിവിധ ജില്ലകളില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍, ഫോറസ്റ്റ് ഡ്രൈവര്‍ – എന്‍.സി.എ. ഒഴിവുകള്‍ (പട്ടികജാതി, മുസ്‌ലിം, എ .സി/എ.ഐ, ഒ.ബി.സി) ,കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ബോട്ട് ഡ്രൈവര്‍, എന്‍.സി.എ ഈഴവ/തിയ്യ/ബില്ലവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."