42 ദൗത്യം, തകര്‍ത്തത് 71 സൈനിക വാഹനങ്ങള്‍, കൊന്നത് 16 സൈനികരെ; നാലു ദിവസത്തിനിടെ അല്‍ഖസ്സാം ഇസ്‌റാഈലിന് നല്‍കിയത് കനത്ത തിരിച്ചടി
42 ദൗത്യം, തകര്‍ത്തത് 71 സൈനിക വാഹനങ്ങള്‍, കൊന്നത് 16 സൈനികരെ; നാലു ദിവസത്തിനിടെ അല്‍ഖസ്സാം ഇസ്‌റാഈലിന് നല്‍കിയത് കനത്ത തിരിച്ചടി
ഇസ്‌റാഈലിന് വീണ്ടും കനത്ത തിരിച്ചടി നല്‍കി അല്‍ഖസ്സാം ബ്രിഗേഡ്. കഴിഞ്ഞ നാലു ദിവസത്തിനിടെ സയണിസ്റ്റ് സേനക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയതായി അല്‍ഖസ്സാം വക്താവ് അബു ഉബൈദ വെളിപെടുത്തുന്നു. 42 ദൗത്യങ്ങളാണ് ഇക്കാലയളവില്‍ ഖസ്സാം നടത്തിയത്. ഇസ്‌റാഈലിന്റെ 71 സൈനിക വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചു. 16 സൈനികരെ വധിച്ചു. ഖസ്സാം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. ആന്റി ബങ്കറുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്‌റാഈലി സൈനികര്‍ ഒളിച്ചിരുന്ന രണ്ട് ടണലുകളും രണ്ട് വീടുകളും തങ്ങള്‍ തകര്‍ത്തതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടത്തുന്നതിന്റെ വീഡിയോയും ഖസ്സാം പുറത്തു വിട്ടിട്ടുണ്ട്.
അതിനിടെ മൂന്നു മാസത്തോളമായി ഗസ്സയില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഇസ്‌റാഈല്‍ അപ്രതീക്ഷിത പിന്മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. കരയില്‍ നിന്ന് അഞ്ച് ബ്രിഗേഡുകളെ പിന്‍വലിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബന്ദികളുടെ മോചനവും ഹമാസിനെ തകര്‍ക്കുക എന്ന ലക്ഷ്യവും എങ്ങുമെത്താത്തതില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് നീക്കം. ഗസ്സയില്‍നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുകയാണെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി അറിയിക്കുന്നു.
In this video, Al-Qassam fighters are seen clashing with enemy vehicles and soldiers in the Al-Tuffah and Al-Daraj neighborhoods in Gaza City.
— The Palestine Chronicle (@PalestineChron) January 1, 2024
FOLLOW OUR LIVE BLOG:https://t.co/vg666rWClW pic.twitter.com/xrMsfT6c8z
കര യുദ്ധത്തില്‍ ഇസ്‌റാഈലിന് വന്‍തോതില്‍ നാശനഷ്ടമുണ്ടായതിന് പിന്നാലെയാണ് നീക്കം. ഐ.ഡി.എഫ് പുറത്തു വിട്ട കണക്കനുസരിച്ച് ഇതുവരെയായി 172 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആയിരത്തോളം സൈനികര്‍ക്ക് പരുക്കേറ്റതായും ഐ.ഡി.എഫിന്റെ കണക്കില്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനുമപ്പുറെയാണെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."