മുടി സംരക്ഷണത്തിന് ചെമ്പരത്തിപ്പൂവ്; ഇതുകൊണ്ടുള്ള മറ്റ് ഗുണങ്ങള്‍ അറിയാം
കെമിക്കല്‍ അടങ്ങിയ വിവിധ ഷാംപുകളും സോപ്പുകളും സുലഭമായ ഇക്കാലത്ത് കേശ സംരക്ഷണം എല്ലാവരും നേരിടുന്നപ്രധാനവെല്ലുവിളിയാണ്. യാതൊരു കെമിക്കലും ഇല്ലാതെ കേശസംരക്ഷണത്തിനുള്ള വഴികള്‍ തേടുന്നവരാണ് ഓരോരുത്തരും. 'പ്രകൃതിദത്തം' എന്നപേരില്‍ ഇറങ്ങുന്നപലതും കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ അടങ്ങിയവയാണ്. ഈ സാഹചര്യത്തില്‍ ശരിക്കും പ്രകൃതിദത്തമായ ഔഷധങ്ങള്‍ തേടി എങ്ങും പോകേണ്ട. എല്ലാം നമ്മുടെ വീടിന് ചുറ്റും തന്നെയുണ്ട്. കേശ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒരു പ്രകൃതിവിഭവമാണ് ചെമ്പരത്തി.
നല്ല ആരോഗ്യമുള്ള മുടി വളര്‍ത്തിയെടുക്കണമെന്ന് ആഗ്രഹമില്ലാത്തവരായി ആരും തന്നെ ഇല്ല. പക്ഷേ ചില കാരണങ്ങള്‍ കൊണ്ട് അത് സാധിക്കാറില്ലെന്ന് മാത്രം. ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് കേശത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പാരമ്പര്യം, ഉപയോഗിക്കുന്ന വെള്ളതിന്റെ പ്രശ്‌നം, പോഷകക്കുറവ് എന്നിവയാണ് മുടി കൊഴിയുന്നതിന്റെ പ്രധാന കാരണം. എത്ര ശ്രമിച്ചിട്ടും മുടി വളര്‍ത്താന്‍ സാധിക്കാത്തവര്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണ് ചെമ്പരത്തി.
പ്രകൃതിദത്തമായി മുടിവളര്‍ത്തുന്നു
മുടി വളര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ചെമ്പരത്തി. അതിന്റെ ഇലയും പൂക്കളും അരച്ച് അതിലേക്ക് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഇത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ വെച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആരോഗ്യമുള്ള മുടി ലഭിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. അമിതമായി മുടികൊഴിച്ചില്‍ ഉള്ളവര്‍ക്ക് അത് തടയാന്‍ ചെമ്പരത്തിക്കൊപ്പം കറ്റാര്‍വാഴയും ചേര്‍ക്കാവുന്നതാണ്. ചെമ്പരത്തിയുടെ പൂക്കളും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാകുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. 20 മിനിറ്റ് വെച്ച ശേഷം കഴുകി വൃത്തിയാക്കാം. ഈ ജെല്ല് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തുകയും തലയോട്ടിയിലെ പ്രകോപനം ശമിപ്പിക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു
വരണ്ട മുടിയുള്ളവര്‍ ആണെങ്കില്‍, വരള്‍ച്ച കുറയാന്‍ വേണ്ടി ചെമ്പരത്തിയുടെ ഇതളും ഇലയും നന്നായി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച ശേഷം അത് മാറ്റിവ/dക്കുക. നനായി തണുത്ത ശേഷം അരച്ചെടുക്കുക. വരള്‍ച്ച തോനുന്ന സമയങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.
ചെമ്പരത്തിയുടെ മറ്റ് ഗുണങ്ങള്‍
ചെമ്പരത്തി ഉപയോഗിക്കുന്നതിലൂടെ പ്രകൃതിദത്തമായ രീതിയില്‍ വളര്‍ത്താന്‍ സഹായിക്കുന്നു.
തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു
▶️ മുടിക്ക് ആവശ്യമുള്ള പോഷകം ലഭിക്കുന്നു.
▶️ ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലവനോയ്ഡുകള്‍ ഹാനികരമായ അള്‍ട്രാവയലറ്റ് ശ്മികളില്‍ നിന്ന് സുരക്ഷാ കവചമായി പ്രവര്‍ത്തിക്കുന്നു.
▶️ തലയോട്ടി തണുപ്പിക്കാനും സഹായിക്കുന്നു
▶️ മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."