'രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം' സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍
'രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം' സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍
കോട്ടയം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക പത്രം. 'ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതു നേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.'
കേരള മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിലും വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുത്തിരുന്നെന്നും അതു കണ്ട് സജി ചെറിയാനു രോമാഞ്ചമുണ്ടായോ എന്ന് 'രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം' എന്ന തലക്കെട്ടിലെ എഡിറ്റോറിയലില്‍ ചോദിക്കുന്നു. പാര്‍ട്ടി അണികളുടെ കൈയടി നേടാന്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാന്‍ എന്നിങ്ങനെ രൂക്ഷമായാണ് വിമര്‍ശനം.
സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവര്‍. അതില്‍ കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ ക്രൈസ്തവര്‍ക്കുനേരേ നടത്തുന്ന ആക്ഷേപങ്ങള്‍ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനോ എന്നും സംശയിക്കണം- എഡിറ്റോറിയലില്‍ പറയുന്നു.
'മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ ബിഷപ്പുമാര്‍ പങ്കെടുക്കുന്നതു ശരിയും, പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുന്നത് വിരുന്നുണ്ണലുമാണെന്നു വ്യാഖ്യാനിക്കുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്' എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.
ക്രൈസ്തവ സഭാ നേതൃത്വം അക്കാര്യമാവശ്യപ്പെടുന്നതില്‍ ഇതുവരെ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടുമില്ല. പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തത് മണിപ്പുര്‍ മറന്നുകൊണ്ടാണെന്നു പ്രചരിപ്പിക്കുന്നവരുടേത് ദുഷ്ടലാക്ക് മാത്രമാണ്. ഹമാസ് തീവ്രവാദികള്‍ക്കുവേണ്ടി നാടൊട്ടുക്ക് പ്രകടനം നടത്തിയവരുടെ ലക്ഷ!്യവും രാഷ്ട്രീയനേട്ടമല്ലാതെ മറ്റെന്താണ് ക്രൈസ്തവ സഭാ മേലധ!്യക്ഷന്മാരെ വിമര്‍ശിക്കാന്‍ ആവേശം കാട്ടുന്ന ഇടതു നേതാക്കള്‍, സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചു നടക്കുന്നവരെ കണ്ടതായിപ്പോലും നടിക്കുന്നില്ല. നിങ്ങളുടെ ഇത്തരം ഇരട്ടത്താപ്പുകളും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നതു മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."