കുടവയറാണോ പ്രശ്‌നം? കാരറ്റില്‍ പരിഹാരമുണ്ട്
വര്‍ദ്ധിച്ച് വരുന്ന പൊണ്ണത്തടിയും മറ്റ് ജീവിതശൈലി രോഗങ്ങളുമെല്ലാം നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അനാരോഗ്യകരമായ ജീവിതരീതിയും ഭക്ഷണ ശീലങ്ങളുമൊക്കെയാണ് ഇതിന് കാരണങ്ങള്‍ എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ കൃത്യമായി വ്യായാമം ചെയ്തും ഡയറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയും മറ്റും നമുക്ക് പൊണ്ണത്തടി പോലെയുള്ള അവസ്ഥകളെ മറികടക്കാന്‍ സാധിക്കും. ഇതില്‍ പ്രധാനമായും എടുത്ത് പറയാവുന്നതാണ് ക്യാരറ്റുകള്‍.പോഷകങ്ങളുടെ കലവറയായും കുറവ് കലോറികള്‍ അടങ്ങിയിട്ടുള്ളതായുമുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്.
കൂടാതെ ധാരാളം ഫൈബറുകളും ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നുണ്ട്. കൂടാതെ ക്യാരറ്റ് ജ്യൂസാക്കി കുടിക്കുന്നത് തടി കുറയാന്‍ മികച്ച വഴിയാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെത്താന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് സഹായിക്കും. വിറ്റാമിന്‍ എ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ക്യാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അടുത്ത പ്രധാനപ്പെട്ട കാര്യം കലോറികള്‍ വളരെ കുറവാണ് ഇതിലെന്നതാണ്. ഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ ഏറ്റവും ആവശ്യം ഉള്ള കാര്യമാണ് കലോറികള്‍ കുറയ്‌ക്കേണ്ടത്.
Content Highlights:are carrots good for weight loss
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."