ഷാര്‍ജയില്‍ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു
ഷാർജ: ഷാർജ - അജ്മാന് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), തിരുവനന്തപുരം പോങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7.30നായിരുന്നു അപകടം. ജാസിമിന്റെ ഭാര്യ ഷിഫ്ന അബ്ദുൽ നസീറിനെ ഗുരുതരാവസ്ഥയിൽ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മക്കളായ ഇഷ, ആദം എന്നിവരും അപകടത്തിൽ പെട്ടു. ഇഷയെ പരിക്കുകളോടെ ദൈദ് ആശുപത്രിയിൽ ചികിൽസിച്ചു വരുന്നു. ആദമിന് പ്രാഥമിക ശുശ്രൂഷ നൽകി ബന്ധുക്കളോടൊപ്പം വിട്ടു. ജാസിമിന്റെ ബന്ധുവായ ഹാഷിക്കിനെ അജ്മാന് ഖലീഫാ ആശുപത്രയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സനോജ് ഷാജഹാന്റെ കുടുംബം രണ്ടു ദിവസം മുൻപായിരുന്നു നാട്ടിലേക്ക് പോയത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്.
സബ്ന ആണ് സനോജിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സയാൻ, സാദിയ ഫർഹാത്, സമീഹ ഫാത്തിമ, സിഹാൻ. മാതാപിതാക്കൾ: ഷാജഹാൻ, നൂർജഹാൻ.
പുതുവർഷാഘോഷത്തിനായി ജാസിമും കുടുംബവും സനോജും ഹാഷിക്കും ഒരു വാഹനത്തില് ഫുജൈറയിൽ നിന്നും തിരിച്ചു വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ജാസിം ആയിരുന്നു വാഹനമോടിച്ചിരുന്നത്. ഇരുവരും പങ്കാളികളായി അജ്മാനിൽ ട്രാവൽസ് നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."