HOME
DETAILS

ചർച്ചയാവണം തൊഴിലില്ലായ്മയും ദാരിദ്ര്യനിർമാർജനവും

  
backup
January 02 2024 | 17:01 PM

unemployment-and-poverty-alleviation-should-be-discussed

റജിമോൻ കുട്ടപ്പൻ

ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിൽ നടപ്പാക്കുമെന്ന വാഗ്ദാനം മുൻനിർത്തിയാണ് 2014ൽ നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ദരിദ്രരുടെ രക്ഷകനായി അവതരിച്ച, അല്ലെങ്കിൽ അവതരിക്കപ്പെട്ട മോദിക്ക് ദരിദ്രർക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നതാണ് സത്യം. ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്നപോലെ നോട്ടുനിരോധനം നടപ്പാക്കുകയും ഇതോടെ ദരിദ്രർ പട്ടിണിയിലാവുകയും ഇന്ത്യയിൽ അസമത്വം കൂടുകയും ചെയ്തു. അഞ്ചുവർഷം കടന്നുപോവുകയും വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്യവേയാണ് പുൽവാമയിൽ ആക്രമണം നടക്കുന്നത്. വീണ്ടുമതാ ഇന്ത്യയുടെ രക്ഷകനായി മോദി രംഗപ്രവേശം ചെയ്യുന്നു.

അങ്ങനെ അത്തവണത്തെ തെരഞ്ഞെടുപ്പും ജയിച്ചു. എന്നാൽ, ഈ രക്ഷകന്റെ പ്രവർത്തനവും ഭരണവും കൊണ്ട് ഇവിടുത്തെ ഭീകരാക്രമണം കുറഞ്ഞോ? ഇല്ലെന്ന് നിസ്സംശയം പറയാം. ഭരണകൂടം പറയുന്നതുപോലെ ജമ്മു കശ്മിർ എത്രയൊക്കെ "സുരക്ഷിതം' ആക്കിയിട്ടും നമ്മുടെ സൈനികർ ഭീകരരാൽ കൊല്ലപ്പെടുന്നുണ്ട്. ചൈനയാകട്ടെ അക്രമവും കൈയേറ്റവും കുറച്ചിട്ടുമില്ല. അഥവാ, മോദിയുടെ രക്ഷക പരിവേഷം വല്ലാതങ്ങ്പ്രവർത്തിക്കുന്നില്ലെന്നർഥം. ഇനി രക്ഷകന്റെ വേഷം അഴിച്ചുവയ്ക്കുന്നതാവും നല്ലത്.

എന്നാൽ, 2024ലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അത് നേരിട്ട്, വിജയിച്ചാലേ മൂന്നാമതും ഭരണത്തിൽ വരാനാവൂ. പക്ഷേ ജനങ്ങളുടെ മനസ്സിലിടം നേടാൻ പുതിയ വേഷം വേണം. അതെ, തെരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രവും മന്ത്രവും അറിയാവുന്ന ബി.ജെ.പി മോദിക്കുവേണ്ടി പുതിയ വേഷം അണിയറയിൽ ഒരുക്കിയിരിക്കുന്നു. അതിന്റെ പേരാണ് ഹിന്ദു വിരാട് സമ്രാട്ട്. ഇതിന്റെ ഭാഗമായാണ് രാമക്ഷേത്ര നിർമാണ പൂർത്തീകരണവും പൂജയും. അതിൽ അദ്ദേഹം "ഹിന്ദു വിശ്വാസി' എന്ന നിലയിൽ പങ്കെടുക്കും എന്നാണ് അറിയാൻ സാധിച്ചത്.

മുൻകാല സംഭവങ്ങളും ഭരണഘടനയിലെ സാങ്കേതികത്വവും കൂട്ടുപിടിച്ചാണ് മതേതര ജനാധിപത്യ ഇന്ത്യയുടെപ്രധാനമന്ത്രികൂടിയായ നരേന്ദ്ര മോദി രാമക്ഷേത്ര പൂജയിൽ പങ്കെടുക്കാൻ പോകുന്നത്. അങ്ങനെ രാമക്ഷേത്രവും മതവും 2024ലെ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളെ നിർണയിക്കുന്ന, സ്വാധീനിക്കുന്ന പ്രധാന വിഷയമായി ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.
എന്നാൽ, ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുമ്പോൾ പ്രാമുഖ്യം നൽകി പരിഗണിക്കേണ്ട വിഷയങ്ങളെന്തൊക്കെയാണ്?

ഒരുപക്ഷേ ഇന്ത്യയുടെ സാമൂഹിക യാഥാർഥ്യം നിരീക്ഷിക്കുന്ന വ്യക്തിയെന്ന നിലയിൽ തൊഴിലില്ലായ്‌മ, ദാരിദ്ര്യം എന്നിവയിലാണ് പ്രധാനമന്ത്രി അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടതെന്ന് പറയും. ഒപ്പം പ്രതിപക്ഷവും ശ്രദ്ധ ചെലുത്തേണ്ടത് ഇതേ തൊഴിലില്ലായ്‌മയിലും ദാരിദ്ര്യത്തിലും തന്നെയാണ്. കാരണം, ഇവ രണ്ടും നിലനിൽപ്പിന്റെ പ്രശ്നങ്ങളാണ്. എന്നാൽ ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിയിൽ അവയാകട്ടെ രാജ്യം വലിയ പുരോഗതിയും വളർച്ചയും അവകാശപ്പെടുമ്പോഴും ഈ മാനദണ്ഡങ്ങൾ അവകാശവാദങ്ങൾക്കൊത്ത് മെച്ചപ്പെടുന്നില്ലെന്ന് മാത്രമല്ല, മോശമായിക്കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്.


വളരുന്ന തൊഴിലില്ലായ്‌മ
2014ലെ നരേന്ദ്രമേദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബി.ജെ.പി മുന്നോട്ടുവച്ചിരുന്ന വാഗ്ദാനം പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു. എന്നാൽ ഈ വാഗ്ദാനത്തിന്റെ നേർവിപരീതമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ തൊഴിൽമേഖലയ്ക്കേറ്റ ഏറ്റവും വലിയ ആഘാതം മോദിയുടെ നോട്ടുനിരോധനമായിരുന്നു. കോടിക്കണക്കിനു മനുഷ്യർക്ക് തൊഴിൽ നഷ്ടമായെന്നു മാത്രമല്ല, ചെറുകിട-ഗ്രാമീണ മേഖലയിലെ മിക്കവർക്കും തൊഴിലില്ലാത്ത സാഹചര്യം വന്നു. അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്കാവട്ടെ പ്രതിദിന തൊഴിൽസമയം എട്ടു മണിക്കൂറിൽനിന്ന് വർധിച്ച് പന്ത്രണ്ടു മണിക്കൂറോളം തൊഴിലെടുക്കേണ്ടതായും വന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ തൊഴിലവസരങ്ങളാണ് ഇന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽതന്നെ നിരാശരായ പല ഉദ്യോഗാർഥികളും ഡെലിവറി ബോയ്സായും നിർമാണ തൊഴിലാളികളായും തെരുവുകച്ചവടക്കാരായും മറ്റും തൊഴിൽ കണ്ടെത്താൻ ശ്രമിക്കുകയാണ്. മോദി ഭരണകൂടത്തിന്റെ ഏറ്റവും വലിയ പരാജയമാണ് നമ്മുടെ യുവതലമുറ ഇത്തരം തൊഴിലുകളിലേർപ്പെടുന്നതെന്നാണ് വിമർശകപക്ഷം.


ഇന്ത്യയിലെ 143 കോടി ജനങ്ങളിൽ മൂന്നിൽ രണ്ടുപേരും മുപ്പത്തിയഞ്ചു വയസിനു താഴെയുള്ളവരാണെന്നത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന ഈയവസരത്തിൽ വിസ്മരിച്ചുകൂടാ. ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടമാവുന്നത് സ്ത്രീകൾക്കാണ്. തൊഴിൽമേഖലയിൽ സ്ത്രീ പങ്കാളിത്തം അതിവേഗം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. 25 വയസിനു താഴെയുള്ള ബിരുദധാരികളായ യുവജനങ്ങൾക്കിടയിൽ 42 ശതമാനമാണ് തൊഴിലില്ലായ്മ എന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. തങ്ങളുടെ ജീവിതം വല്ലവിധേനയും തള്ളിനീക്കാൻ അവർക്കു മുമ്പിലുള്ള മാർഗം ‘പകോഡണോമിക്സാണെ’ന്ന് പറയാതെ തരമില്ല.


എന്നാൽ ഔപചാരിക മേഖലയിലെ തൊഴിലവസരങ്ങൾ വർധിച്ചുവെന്ന വാർത്തകളാണ് മാധ്യമങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുന്നത്. പുതുതായി ആരംഭിച്ച പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളുടെ കണക്കുകൾ മുൻനിർത്തിയാണ് രാജ്യത്തിന്റെ തൊഴിൽപങ്കാളിത്തത്തെക്കുറിച്ച് ഇത്തരമൊരു കണക്കിലേക്ക് മാധ്യമങ്ങളെത്തിയതെന്ന് ഓർക്കണം. ഇതാവട്ടെ, രാജ്യത്തിന്റെ തൊഴിൽമേഖലയെക്കുറിച്ച് പൂർണ ചിത്രം നൽകുന്നില്ല. കൂടാതെ, തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് നൽകുന്നതെന്നതും ഇവ്വിഷയത്തിന്റെ മറ്റൊരു വശമാണ്. കരാറോടുകൂടി, വിരമിക്കുന്ന സമയം നേട്ടങ്ങളുള്ള തൊഴിലുകളാണ് ഔപചാരിക തൊഴിലുകൾ. ഇത്തരം തൊഴിലുകൾ വർധിക്കുന്നുണ്ടെങ്കിലും മൊത്തം തൊഴിൽ നിരക്ക് താഴേക്കുതന്നെയാണ്.


2022നു മുമ്പുള്ള ആറു വർഷങ്ങളിലായി ആഗോളാടിസ്ഥാനത്തിൽ ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് വർധിച്ചതായാണ് ഐ.എൽ.ഒ, സി.എം.ഐ.ഇ എന്നിവയിൽ നിന്നുള്ള കണക്കുകൾ. അപ്രതീക്ഷിത നോട്ടുനിരോധനവും പകർച്ചവ്യാധിയെ തുടർന്ന് വിപണിയിലുണ്ടായ ഉയർച്ചതാഴ്ച്ചകളുമാണ് തൊഴിലില്ലായ്മക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


കാര്യക്ഷമമായി ജോലി അന്വേഷിക്കുന്നവർക്കിടയിൽ ജോലി കണ്ടെത്താനാവാത്തവരുടെ നിരക്കാണ് തൊഴിലില്ലായ്മാ നിരക്ക്. എന്നാൽ ഇന്ന് തൊഴിലന്വേഷിക്കുന്നവരുടെ നിരക്കുപോലും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജോലിയന്വേഷിച്ചിട്ടും തൊഴിൽ കണ്ടെത്താനാവാത്ത അവസ്ഥയാണ് തൊഴിലില്ലായ്മ എന്നത്. മോദിയുടെ ഭരണം ഒരു ദശകം പിന്നിടുമ്പോഴും ഇന്ത്യക്ക് ഫലപ്രദമായി നേരിടാനാവാത്ത വെല്ലുവിളിയായി അവശേഷിക്കുകയാണ് തൊഴിലില്ലായ്മ. ഭരണകൂടത്തിന്റെ ഇത്തരം കഴിവുകേടുകൾ വെളിച്ചത്തു വരാതിരിക്കണമെങ്കിൽ രാമക്ഷേത്രം പോലുള്ള വിഷയങ്ങളിൽ ജനത്തെ കുരുക്കിയിടണം. അതാണ് മോദി ഇപ്പോൾ ചെയ്യുന്നതും.


ദാരിദ്ര്യനിർമാർജനം
ഇന്ത്യയിൽ ദാരിദ്ര്യം കുറഞ്ഞോ? 2023ലെ വികസനാവലോകന റിപ്പോർട്ടായ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചികയനുസരിച്ച് ഇന്ത്യയിൽ 2015-_16നും 2019--_21നും ഇടയിലായി ബഹുമുഖ ദാരിദ്ര്യം കുറഞ്ഞിട്ടുണ്ട് എന്നാണ്. വിശദീകരിച്ചു പറഞ്ഞാൽ 2015-_16ൽ 24.85 ശതമാനവും 2019-_21ൽ 14.96 ശതമാനവുമാണ് ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യ നിരക്ക്. അതായത്, ഇന്ത്യയിലെ 13.5 കോടി ഇന്ത്യക്കാർ ജനങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ബഹുമുഖ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടന്നുവെന്നാണ് നീതി ആയോഗ് അവകാശപ്പെടുന്നത്. യഥാർഥത്തിൽ രാജ്യത്തെ ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് കരകയറിയിട്ടുണ്ടോ?

ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ ദാരിദ്ര്യനിരക്കിനെ എങ്ങനെ അളക്കുമെന്ന് മനസിലാക്കണം. ഇതിനുവേണ്ടി ആദ്യം വേണ്ടത് ഏറ്റവും പുതിയ സെൻസസ് വിവരങ്ങളാണ്. 2021ൽ ഇന്ത്യയിൽ സെൻസസ് നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡു കാരണം അതു നടന്നില്ല. അഥവാ, 2023ലെ കണക്കെടുപ്പുകൾക്കും നാം അടിസ്ഥാനമാക്കുന്നത് 12 വർഷം പഴക്കമുള്ള ഇന്ത്യൻ കാനേഷുമാരി കണക്കുകളെയാണ്. കൊവിഡിനെയും പ്രത്യാഘാതങ്ങളെയും താണ്ടി തെരഞ്ഞെടുപ്പ് നടത്താമെങ്കിൽ പിന്നെ സെൻസസ് നടത്തുന്നതിൽ എന്താണു തടസം?

ഏതു ഭരണകൂടത്തിന്റെയും നയരൂപീകരണത്തിൽ അടിസ്ഥാനമായി വർത്തിക്കുന്നത് കൃത്യമായ ജനസംഖ്യാ വിവരങ്ങളാണ്. ഇന്ത്യയിൽ കാനേഷുമാരി കണക്കെടുപ്പ് വൈകുമ്പോൾ യു.കെ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങൾ കൊവിഡനന്തരം അവരുടെ സെൻസസ് നടപടികൾ പൂർത്തിയാക്കി. ഇന്ത്യ 2023ലെ ദാരിദ്ര്യത്തെ അളന്നത് 2011ൽ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ദാരിദ്ര്യം കുറഞ്ഞെന്ന് പറയുന്നത് കള്ളമാണ്. ഈ കള്ളം വെളിച്ചത്തു വരാതിരിക്കണമെങ്കിൽ രാമക്ഷേത്രം പോലുള്ള വിഷയങ്ങളിൽ ജനത്തെ കുരുക്കിയിടണം. അതാണ് മോദി ഇപ്പോൾ ചെയ്യുന്നതും.


മോദി ഹിന്ദു വിരാട് സമ്രാട്ട് വേഷം കെട്ടട്ടെ. പൂജ നടത്തട്ടെ. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രികൂടിയായ മോദിയോട് നമ്മൾ ചോദിക്കേണ്ടത് ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹം വാഗ്ദാനം ചെയ്ത തൊഴിലുള്ളതും പട്ടിണിയില്ലാത്തതുമായ ഇന്ത്യയെ സംബന്ധിച്ചാണ്. അല്ലാതെ, മോദിയും ബി.ജെ.പിയും ഒരുക്കുന്ന മൂന്നാമത്തെ കെണിയിൽ വീഴരുത്. കാരണം വീണാൽ പിന്നെ ഒരു തിരിച്ചുവരവുണ്ടാകില്ല. വീണ്ടുമൊരു ഉയിർത്തെഴുന്നേൽപ്പിനുള്ള ത്രാണി നമ്മുടെ രാജ്യത്തിനുണ്ടോ എന്നത് സംശയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago