കേന്ദ്രാവിഷ്‌കൃത പദ്ധതി മേല്‍നോട്ടത്തിന് ജില്ലാതല ഏകോപനസമിതി
കണ്ണൂര്‍: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഏകോപനത്തിനും ഫലപ്രദമായ നിര്‍വഹണം ഉറപ്പാക്കുന്നതിനുമായി പാര്‍ലമെന്റ്, നിയമസഭ, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ അടങ്ങിയ മോണിറ്ററിങ് കമ്മിറ്റി നിലവില്‍ വന്നു. പാര്‍ലമെന്റ്, നിയമസഭ അംഗങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ വിവിധ ജില്ലാതല വകുപ്പ് തലവന്‍മാര്‍, ബാങ്ക്, റെയില്‍വെ, ബി.എസ്.എന്‍.എല്‍, പോസ്റ്റല്‍ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് ജില്ലാതല ഏകോപനസമിതി. ദിശ (ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോഓഡിനേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റി) എന്ന ചുരുക്കപ്പേരിലാണ് സമിതി അറിയപ്പെടുക. നേരത്തെ നിലവിലുണ്ടായിരുന്ന വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റിക്ക് പകരമാണ് പുതിയ സംവിധാനം രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായത്. പി.കെ ശ്രീമതി എം.പിയാണ് ജില്ലയിലെ സമിതിയുടെ ചെയര്‍പേഴ്‌സണ്‍. മറ്റ് എം.പിമാര്‍ കോ.ചെയര്‍മാന്‍മാരും ജില്ലാ കലക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്. 28 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന ഏകോപനമാണ് ദിശയുടെ ചുമതലയില്‍ വരിക. ദിശയുടെ ആദ്യ യോഗം ഹോട്ടല്‍ റോയല്‍ ഒമാര്‍സില്‍ പി.കെ ശ്രീമതി എം.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കെ.കെ രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മേയര്‍ ഇ.പി ലത, കലക്ടര്‍ പി ബാലകിരണ്‍, ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സി സത്യപാലന്‍, കെ.എം രാമകൃഷ്ണന്‍, കെ പ്രദീപന്‍ സംസാരിച്ചു. കലക്ടര്‍ പി ബാലകിരണിന് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും ഉപഹാരം പി.കെ ശ്രീമതി എം.പി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."