HOME
DETAILS
MAL
വാരാന്ത്യത്തിലെ പൊതുഅവധി ദിനങ്ങൾക്ക് പകരം മറ്റൊരു ദിനം അവധി; പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
backup
January 03 2024 | 03:01 AM
വാരാന്ത്യത്തിലെ പൊതുഅവധി ദിനങ്ങൾക്ക് പകരം മറ്റൊരു ദിനം അവധി; പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: 2024 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ ഭരണകൂടം. പൊതു - സ്വകാര്യ മേഖല ജീവനക്കാർക്ക് ബാധകമായ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ഹിജ്റ കലണ്ടർ അനുസരിച്ചാണ് പല അവധികളും വരുന്നത് എന്നതിനാൽ സാധ്യത ദിനങ്ങളാണ് ഈ അവധികൾക്ക് നൽകിയിട്ടുള്ളത്. അതേസമയം പൊതു അവധി വരുന്നത് വാരാന്ത്യത്തിലാണെങ്കിൽ അതിന് പകരമായി ഒരു അധിക അവധികൂടി നൽകും.
ഈ വർഷത്തെ ആദ്യ അവധി വരുന്നത് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണദിനമായ ജനുവരി 11ന് ആയിരിക്കും. അന്ന് വ്യാഴാഴ്ച ആയതിനാൽ വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ തുടർച്ചായി മൂന്നു ദിവസം അവധി ലഭിക്കും.
പ്രധാന അവധി ദിനങ്ങൾ
- ജനുവരി 11 : സുൽത്താന്റെ സ്ഥാനാരോഹണ ദിനം
- റജബ് 27 (മാർച്ച് നാലിന് സാധ്യത) : ഇസ്റാഅ് - മിഅ്റാജ്
- ശവ്വാൽ 1 (ഏപ്രിൽ ഒമ്പതിന് സാധ്യത) : ഈദുൽ ഫിത്ർ
- ദുൽ ഹിജ്ജ 10 മുതൽ 12 വരെ (ആഗസ്റ്റ് ആറ് മുതൽ ഒമ്പതുവരെ സാധ്യത) : ഈദുൽഅദ്ഹ
- മുഹറം 1 (ജൂലൈ എട്ടിന് സാധ്യത) : ഇസ്ലാമിക പുതു വർഷം
- റബീഉൽ അവ്വൽ 12 (ഒക്ടോബർ 16ന് സാധ്യത) : നബിദിനം
- നവംബർ 18, 19 : ദേശീയദിനാഘോഷം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."