അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിം കോടതി തള്ളി
അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: അദാനി ഹിന്‍ഡന്‍ബെര്‍ഗ് കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹരജി തള്ളിു സുപ്രിം കോടതി. സെബി അന്വേഷണത്തില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിവായി കണക്കാക്കാനാവില്ല. റിപ്പോര്‍ട്ടുകള്‍ വിവരങ്ങളായി മാത്രമേ പരിഗണിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന വാദം തള്ളി. നിയമ ലംഘനം ഉണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണത്തിന് മൂന്നു ദിവസം അനുവദിച്ചു. OCCR റിപ്പോര്‍ട്ട് ആധികാരികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി.
കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രിംകോടതി നീരീക്ഷണം നടത്തിയിരുന്നു. കേസിലെ കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിര്‍ണായകമാണ്. ഹരജികളുടെ അടിസ്ഥാനത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാന്‍ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. സെബിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജിയും സുപ്രിം കോടതിക്ക് മുന്നില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."