കാന്‍സര്‍ രോഗികളോടുള്ള പൊതുസമൂഹ കാഴ്ചപ്പാട് മാറണം: ഡോ. വി.പി ഗംഗാധരന്‍
കണ്ണൂര്‍: രോഗനിര്‍ണയത്തിലും ചികിത്സാ സംവിധാനങ്ങളിലും വൈദ്യശാസ്ത്രം നടത്തിയ ഇടപെടലുകള്‍ക്ക് കാന്‍സറിനെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും രോഗികളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ പുരോഗമനപരമായ മാറ്റം വരേണ്ടതുണ്ടെന്നും പ്രശസ്ത അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍.
സര്‍വകലാശാല മുന്‍അധ്യാപിക ഡോ. കെ സുരേഖ അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനങ്ങളും വൈദ്യശാസ്ത്ര വിദഗ്ധരും പൊതുസമൂഹവും തമ്മിലുള്ള നയപരമായ ഏകോപനമാണ് കാന്‍സറിന് എതിരെയുള്ള ചെറുത്തുനില്‍പ്പിനെ മുന്നോട്ടു നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊവൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍ ഉദ്ഘാടനം ചെയ്തു. ഡോ.സി സദാശിവന്‍ അധ്യക്ഷനായി. ഡോ. വി.എ വിത്സന്‍, ക്യാംപസ് ഡയറക്ടര്‍ ഡോ. കെ ഗംഗാധരന്‍, ഡോ. അനു അഗസ്റ്റിന്‍, എല്‍ സൗമ്യ സംസാരിച്ചു.
പഠന മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഡോ. സുരേഖ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റിന്റെ രൂപീകരണം ഭര്‍ത്താവും കോഫീ ബോര്‍ഡ് ശാസ്ത്രജ്ഞനും ആയ ഡോ. കുര്യന്‍ റാഫേല്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."