'മാധ്യമങ്ങള്‍ ബിരിയാണിക്ക് പിറകെ നടക്കേണ്ട, മത്സരത്തില്‍ ശ്രദ്ധിക്കൂ' കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് വിവാദം വേണ്ടെന്ന് ശിവന് കുട്ടി
'മാധ്യമങ്ങള്‍ ബിരിയാണിക്ക് പിറകെ നടക്കേണ്ട, മത്സരത്തില്‍ ശ്രദ്ധിക്കൂ' കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് വിവാദം വേണ്ടെന്ന് ശിവന് കുട്ടി
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് അനാവശ്യ വിവാദം വേണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി. വിവാദങ്ങള്‍ക്കും ചര്‍ച്ചക്കും പ്രസക്തിയില്ല. ബോധപൂര്‍വം ആരും വിവാദം ഉണ്ടാക്കാതിരുന്നാല്‍ കൊല്ലത്തേത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കലോത്സവമായി മാറുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവ പാചകപ്പുരയില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.കലോത്സവ ഭക്ഷണം സംബന്ധിച്ച കഴിഞ്ഞ തവണത്തേത് ഒരു ചര്‍ച്ച മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'മാധ്യമങ്ങള്‍ ബിരിയാണിയുടെ പിറകെ നടക്കേണ്ടതില്ല. മത്സരങ്ങള്‍ നടക്കുന്നുണ്ടോ എന്നും പങ്കെടുക്കാന്‍ വരുന്ന കുട്ടികള്‍ക്ക് സൗകര്യങ്ങളുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി' -മന്ത്രി ശിവന് കുട്ടി പറഞ്ഞു.
വരുന്ന വര്‍ഷം സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണവും ഉണ്ടാകുമെന്നാണ് കഴിഞ്ഞ തവണ കോഴിക്കോട് നടന്ന കലോത്സവത്തില്‍ മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ നോണ്‍ വെജ് ഭക്ഷണം വിഷയം വിവാദമാവുകയും സ്കൂള്‍ കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് കലോത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണമേ വിളമ്പൂവെന്ന് സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."