മുഖം മിനുക്കി ബജാജ് ചേതക്ക്; ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വിലയറിയാം
രാജ്യത്തെ തന്നെ ആദ്യ കാല സ്‌കൂട്ടറുകളില്‍ ഒന്നായ ചേതക്ക് ഇലക്ട്രിക്ക രൂപത്തില്‍ മുഖം മിനുക്കി മാര്‍ക്കറ്റിലെത്തുന്നെന്ന വാര്‍ത്ത ആഘോഷത്തോടെയാണ് വാഹന പ്രേമികള്‍ ഏറ്റെടുത്തത്. കൂടുതല്‍ മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ കാലത്തിനിണങ്ങും വിധമാണ് ചേതക്ക് മാര്‍ക്കറ്റ് ഭരിക്കാനായി എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ജനുവരി അഞ്ചിനാണ് വാഹനം മാര്‍ക്കറ്റിലേക്കെത്തുക. വാഹനം വിപണിയിലേക്കെത്താന്‍ കുറച്ച് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വാഹനത്തിന്റെ വില വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
2024 ബജാജ് ചേതക് പ്രീമിയത്തിന് 1,35,463 രൂപയും, പ്രീമിയം ടെക്പായ്ക്ക് പതിപ്പിന് 1,43,465 രൂപയുമാണ് എക്‌സ്‌ഷോറൂം വില എന്ന രീതിയിലാണ് വിവിധ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകള്‍ വാഹനത്തിന്റെ വില ലീക്ക് ചെയ്തിരിക്കുന്നത്.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു പുതിയ TFT ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയാണ് ഇതില്‍ വരുന്ന പ്രധാന അപ്‌ഡേറ്റുകളിലൊന്ന്. നിലവിലുള്ള മോഡലിന് എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. പുതിയ TFT ഡാഷില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ടാകും.
കോളുകള്‍, ടെക്‌സ്റ്റ്, മ്യൂസിക് തുടങ്ങിയ ഫംഗ്ഷനുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ കഴിയും. പുതിയ ചേതക് പ്രീമിയത്തിന് റിമോട്ട് ഇമ്മൊബിലൈസേഷന്‍ ഫംഗ്ഷനും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യും.വിവിധയിനം റൈഡിങ് മോഡുകള്‍ ലഭ്യമായ വാഹനത്തിന് ഒരു വലിയ 3.2 kWh ബാറ്ററി പായ്ക്കായിരിക്കും ഉണ്ടായിരിക്കുക. വാഹനത്തിന്റെ ടോപ്പ് വേരിയന്റിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 127 കി.മീ റേഞ്ച് ഉണ്ടായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നാല് മണിക്കൂര്‍ സമയം എടുത്ത് കൊണ്ട് വാഹനം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. മണിക്കൂറില്‍ പരമാവധി 73 കിലോമീറ്ററാണ് വാഹനത്തിന് കൈവരിക്കാന്‍ സാധിക്കുന്ന പരമാവധി വേഗത.
Content Highlights:bajaj chetak ev 2024 premium variant prices leaked
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."