HOME
DETAILS
MAL
'മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ കേന്ദ്രാനുമതി; തടസ്സങ്ങള്‍ നീക്കണം'
backup
January 03 2024 | 15:01 PM
ദുബായ്: മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ കേന്ദ്രാനുമതി വേണ്ടായെന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്റെ പ്രസ്താവന പ്രവാസികളെ കബളിപ്പിക്കുന്നതായെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി.
കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് കൊണ്ടു പോകേണ്ട മൃതദേഹത്തിന്റെ ക്ളിയറന്‍സ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് എയര്‍ എന്ത്യാ എക്സ്പ്രസ് ബോഡി സ്വീകരിക്കാന്‍ തയാറായില്ലെന്നും, സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റും ഇടപെട്ട ശേഷമാണ് മൃതദേഹം കൊണ്ടുപോകാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദേശ കാര്യ സഹ മന്തി ആരോഗ്യ-വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച തടസ്സങ്ങള്‍ നീക്കണമെന്നും ഐഒസി ജന.സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."