HOME
DETAILS

സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് യു എ ഇ

  
backup
January 03 2024 | 16:01 PM

uae-has-started-the-second-phase-of-the-repatriation-project

യുഎഇ:സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ നടപടികൾ ബാധകമാക്കി. 2024 ജനുവരി 2-ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയിട്ടുണ്ട്.

 

 

സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നതായി MoHRE വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടം രാജ്യത്തെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതായി MoHRE അറിയിച്ചു.

 

 

ഇതോടെ യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന 12000-ത്തിൽ പരം ഇടത്തരം സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇതിന്റെ ഭാഗമായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ 2024-ലും, 2025-ലും ഏറ്റവും ചുരുങ്ങിയത് ഒരു യു എ ഇ പൗരനെയെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കേണ്ടതാണ്.

 

 

 

പ്രധാനമായും 14 തൊഴിൽ മേഖലകളെയാണ് ഈ പദ്ധതിയുടെ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, ഇൻഷുറൻസ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ, പ്രൊഫഷണൽ സേവനങ്ങൾ, ടെക്നിക്കൽ സേവനങ്ങൾ, കൺസ്ട്രക്ഷൻ, വിദ്യാഭ്യാസം, ഹ്യൂമൻ ഹെൽത്ത് ആൻഡ് സോഷ്യൽ വർക്, ആർട്സ്, വിനോദം, മൈനിങ്ങ് മുതലായവ ഇതിൽ ഉൾപ്പെടുന്നു.

 

 

 

ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ കാലതാമസം കൂടാതെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് MoHRE ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും, കൂടുതൽ യു എ ഇ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നു.

 

 

 

ഈ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ ഉണ്ടാകുന്നതാണ്. 2024 വർഷത്തിലേക്ക് ആവശ്യമായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 96000 ദിർഹം പിഴ ചുമത്തുന്നതാണ്. 2025-ലേക്ക് ആവശ്യമായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പിഴ 108000 ദിർഹമായി ഉയരുന്നതാണ്.

Content Highlights:UAE has started the second phase of the repatriation project

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago