യുഎഇയിൽ ഇന്നും മഴക്ക് സാധ്യത; രാജ്യത്ത് ഇത്തവണ ശൈത്യം കുറവാണെന്ന് എൻസിഎം
യുഎഇയിൽ ഇന്നും മഴക്ക് സാധ്യത; രാജ്യത്ത് ഇത്തവണ ശൈത്യം കുറവാണെന്ന് എൻസിഎം
അബുദാബി: യുഎഇയിലെ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമോ മേഘാവൃതമോ ആയിരിക്കും. പകൽ സമയത്ത്, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും.
ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് പൊടിപടലത്തിന് കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായും ഒമാൻ കടലിൽ സാമാന്യം പ്രക്ഷുബ്ധമായും ആയിരിക്കും.
അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബൈയിൽ 18 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. ശൈത്യകാലം കൃത്യമായി അനുഭവപ്പെടുന്ന പർവതപ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയും.
ചൂടുള്ള ശൈത്യകാലം?
മുൻ വർഷങ്ങളെ അപേക്ഷിച്ച് യുഎഇയിൽ ഇത്തവണ ശൈത്യം കുറവായാണ് അനുഭവപ്പെടുന്നത് എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യിലെ വിദഗ്ധർ സൂചിപ്പിക്കുന്നു. ഡിസംബറിലെ ശരാശരി താപനില മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ പോലെ ഈ വർഷം ജനുവരിയിൽ പോലും മൊത്തത്തിൽ താപനില വർധിച്ചതായും ഇതേ കാലയളവിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴയുടെ തോത് കുറഞ്ഞതായും എൻസിഎമ്മിൽ നിന്നുള്ള ഡോ. അഹമ്മദ് ഹബീബ് ബുധനാഴ്ച ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."