HOME
DETAILS

ജസ്‌നയുടെ തിരോധാനത്തില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് തെളിവില്ല; മരിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല: സി.ബി.ഐ

  
backup
January 04 2024 | 10:01 AM

jasna-did-not-convert-says-cbi

ജസ്‌നയുടെ തിരോധാനത്തില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് തെളിവില്ല; മരിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല: സി.ബി.ഐ

തിരുവനന്തപുരം: 2018 ല്‍ കാണാതായ ജസ്‌നയുടെ തിരോധാനത്തിനു പിന്നില്‍ മതതീവ്രവാദ സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് സി.ബി.ഐ. ജസ്‌ന മരിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച 52 പേരുള്ള റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കി.

അച്ഛനെയും ആണ്‍ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്‌ന സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ജെസ്‌നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്‌റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ എവിടെയും ഒരു തെളിവും കിട്ടിയില്ല.കൂടുതല്‍ എന്തേലും കിട്ടിയാല്‍ അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം, ജെസ്‌ന തിരോധാന കേസില്‍ സിബിഐ നല്‍കി റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി നോട്ടീസ് നല്‍കി. ജെസ്‌നയുടെ അച്ഛനാണ് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ അയച്ചത്. ജെസ്‌ന കേസില്‍ അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ചാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുന്നതിന് മുമ്പാണ് പരാതിക്കാരനായ അച്ഛനോട് തര്‍ക്കമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി നോട്ടീസ് നല്‍കിയത്. കേസ് ഈ മാസം 19ന് പരിഗണിക്കും.

2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ എന്നിവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കി. ഇത് പരിഗണിച്ച ഹൈക്കോടതി ഫെബ്രുവരി 19ന് കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago