പ്രവാസി ഭാരതി കര്‍മശ്രീ പുരസ്കാരം കെ.പി മുഹമ്മദിന്
ദുബൈ: ഈ വര്‍ഷത്തെ പ്രവാസി ഭാരതി (കേരളം) കര്‍മശ്രീ പുരസ്കാരത്തിന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി ഗ്രൂപ് മാനേജിംങ് ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ കെ.പി മുഹമ്മദ് പേരോട് അര്‍ഹനായി. യുവ വ്യവസായിയെന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും സാമൂഹിക, സാംസ്കാരിക മേഖലകളിലെ സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ്. നിരവധി അംഗീകാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുള്ള കെ.പി മുഹമ്മദ്, ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, ഡബ്ള്യുഎംഒ ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗം, പേരോട് പ്രവാസി കൂട്ടായ്മ (പെക്സ്) ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. ജനുവരി 11ന് വ്യാഴം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശ്ശിവായം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."