സൈബര്‍ ഇടങ്ങളില്‍ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്
സൈബര്‍ ഇടങ്ങളില്‍ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ് ഒട്ടുമിക്ക ആളുകളും. സദാസമയവും ഫോണില്‍ നോക്കിയിരിക്കുന്നവരും കുറവല്ല. സൈബര്‍ ഇടങ്ങളില്‍ ഈ മൂന്ന് കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുതെന്ന് ഓര്‍മിപ്പിക്കുകയാണ് കേരള പൊലീസ്. അജ്ഞാത ലിങ്കുകള്‍ കാണാന്‍ ശ്രമിക്കരുത്, അപരിചിതരുടെ കോളുകള്‍ ഒഴിവാക്കുക, ഒടിപി ആരോടും പറഞ്ഞു കൊടുക്കരുത് എന്നതാണ് ആ മൂന്ന് കാര്യങ്ങള്‍.
സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930ല്‍ ബന്ധപ്പെടുക. www.cybercrime.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം?
നിങ്ങള്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം. സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ പോലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കും. ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും. കേസ് രജിസ്‌ട്രേഷന്‍ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങള്‍ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."