കെ.എസ്.യു നേതാവ് അന്സിന് ജലീലിന് വ്യാജ സര്‍ട്ടിഫിക്കറ്റില്ല; ദേശാഭിമാനിയെ തള്ളി പൊലിസ് റിപ്പോര്‍ട്ട്
കെ.എസ്.യു നേതാവ് അന്സിന് ജലീലിന് വ്യാജ സര്‍ട്ടിഫിക്കറ്റില്ല; ദേശാഭിമാനിയെ തള്ളി പൊലിസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വ്യാജരേഖ കേസില്‍ കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍ നിരപരാധിയാണ് എന്ന് പൊലീസ് റിപ്പോര്‍ട്ട്. അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതി തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതായി സി.പി.എം മുഖപത്രം ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചു എന്നായിരുന്നു പൊലിസ് എഫ്ഐആര്‍.
വ്യാജരേഖ ചമക്കലും വഞ്ചന കുറ്റവുമടക്കം അഞ്ചു വകുപ്പുകള്‍ ചേര്‍ത്താണ് അന്‍സിലിനെതിരെ കേസ് എടുത്തിരുന്നത്. ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
അതേസമയം, വ്യാജ വാര്‍ത്ത നല്കിയ മാധ്യമത്തിനെതിരെ നിയമനടപടി തുടരുമെന്ന് അന്‍സില്‍ ജലീല്‍ പറഞ്ഞു. ദേശാഭിമാനി വാര്‍ത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദേശാഭിമാനിക്കെതിരെ വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഏഴു ദിവസത്തിനകം നല്‍കണം. വ്യാജ വാര്‍ത്തയില്‍ ദേശാഭിമാനി ഉപാധിരഹിത മാപ്പ് പറയണം എന്നും വക്കില്‍ നോട്ടീസിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."