പിണറായി വിജയന് സൂര്യനെപ്പോലെയാണെന്നും അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകുമെന്നും എംവി ഗോവിന്ദന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സൂര്യനെപ്പോലെയാണെന്നും അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സ്വര്‍ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴോളം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ കറപുരളാത്ത കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി.
സ്വര്‍ണക്കള്ളക്കടത്തിന്റെ ഓഫീസ് ഇവിടെയാണെന്നാണ് മോദി പറഞ്ഞത്. അതിന് പിന്നാലെയാണിപ്പോള്‍ മാധ്യമങ്ങള്‍. ആരാണ് നടപടി എടുക്കേണ്ടത്. കേരളത്തിലും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് തടയേണ്ടത് കേന്ദ്രമല്ലേ.വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയിലല്ലേ. ആ അധികാരം ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും എന്തേ നടപടി എടുക്കാത്തത്.അന്വേഷണ ഏജന്‍സികളുടെ തലവന്‍ മോദിയല്ലേ. അത് മറച്ചുവെച്ച് ആളെ പറ്റിക്കാന്‍ പൈങ്കിളി സ്റ്റൈലില്‍ ഓരോന്ന് പറയുകയാണ്.
മണിപ്പുരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി തെരുവില്‍ വലിച്ചിഴച്ചപ്പോള്‍ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരില്‍ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയായല്ല ; ബിജെപി നേതാവായാണ് മോദി തൃശൂരില്‍ വന്നത്. സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുമ്പോള്‍ 45 ലക്ഷം സ്ത്രീകള്‍ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കുടുംബശ്രീയെ പറ്റി മോദി മിണ്ടിയില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പിണറായി വിജയന് സൂര്യനെപ്പോലെയാണെന്നും അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകുമെന്ന് എംവി ഗോവിന്ദന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."