HOME
DETAILS

യമന്‍ പ്രതിസന്ധി പരിഹരിക്കപ്പെടുമ്പോള്‍

  
backup
August 16 2016 | 19:08 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf

ഈജിപ്തിലെ നൈല്‍ നദി മുതല്‍ ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സാംസ്‌കാരിക വാഹിയായി ഒഴുകിക്കൊണ്ടിരിക്കുന്ന ഫുറാത് നദി (യൂഫ്രട്ടീസ്)വരെ നീണ്ടുകിടക്കുന്ന വിശാലമായ സാമ്രാജ്യമാണ് ഇസ്‌റാഈല്‍ സംസ്ഥാപിക്കാന്‍ പോകുന്നതെന്ന് ഇസ്രാഈലിന്റെ നയതന്ത്ര വൃത്തങ്ങള്‍ പറയാതെ പറയാറുണ്ട്. അതുപോലെ തന്നെ ഇതിനൊരു മറുചേരിയെന്നോണം വായിച്ചെടുക്കാവുന്ന ഒരു പേര്‍ഷ്യന്‍ സങ്കല്പമുണ്ട്. അത് യമന്‍ മുതല്‍ നജ്ദ് വരെ നീണ്ടുകിടക്കുന്ന അറബ് രാജ്യങ്ങളുടെ ശീഈ പക്ഷ സാമ്രാജ്യ സ്വപ്നമായിരുന്നു. ഒരു ഭാഗത്തു ഇസ്രാഈലും, മറുഭാഗത്ത് ഇറാനുമാണ്. രണ്ടു വിഭാഗത്തിനും ഒരേ ലക്ഷ്യം അറബ് മുസ്്‌ലിം ലോകം തകരണം.

തൊള്ളായിരത്തി എണ്‍പതുകളില്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാനെതിരേ പടയൊരുക്കം നടത്തിയപ്പോള്‍ അറബ് ലോകത്തെ പിന്തുണ നേടിയെടുക്കാന്‍ യമന്‍ സൗകര്യമൊരുക്കിയെന്ന ആരോപണത്തിന് തിരിച്ചടി നല്കാന്‍ ഇറാന്‍ ഇറാഖ് യുദ്ധവിരാമത്തോടെ തന്നെ ശ്രമം തുടങ്ങി വെച്ചതായിരുന്നു. തൊണ്ണൂറുകളിലുണ്ടായ ശീഈ-സുന്നി കശപിശ അതിന്റെ ഭാഗമായിട്ട് നടന്നതായിരുന്നു.

2014 ല്‍ ഹൂതികള്‍ ഏറ്റെടുത്ത ദൗത്യത്തെ കുറിച്ച് അവരുടെ തന്നെ 'ഹുവിയ്യ' പത്രത്തിന്റെ എഡിറ്റര്‍ മുഹമ്മദ് അലി അല്‍ ഇമാദ് പറയുന്നുണ്ട് :' ഇപ്പോള്‍ നമ്മുടെ ദൗത്യം യമനെ രാഷ്ട്രീയമായും സാംസ്‌കാരികമായും തകര്‍ക്കുക എന്നതാണ്, അല്ലാതെ ആരെങ്കിലും പറയുന്നത് പോലെ നബി പൗത്രന്മാരിലേക്ക് ഭരണം എത്തിക്കാനോ ഇസ്്‌ലാമിനെ സംരക്ഷിക്കാനോ അല്ല. ഇറാനിന്റെ വിശാലമായ രാഷ്ട്രീയ സാമ്രാജ്യം സ്ഥാപിക്കുക'
ഇറാഖിന്റെ പതനത്തോടെ ബാഗ്ദാദിന്റെ പരോക്ഷനിയന്ത്രണം ഇറാനിന്റെ കരങ്ങളില്‍ നിക്ഷിപ്തമായപ്പോള്‍ തങ്ങളുടെ ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുന്നുവെന്ന പ്രതീതി ജനിച്ചതിനു പിന്നാലെയാണ് യമനിലേക്ക് ശ്രദ്ധയൂന്നാന്‍ ഇറാന്‍ ഹൂഥികളിലൂടെ ശ്രമം തുടങ്ങിയത്.

2014 ല്‍ തുടങ്ങി 2015 ല്‍ നിയമപരമായി തരെഞ്ഞെടുത്ത മന്‍സൂര്‍ അബ്ദുല്‍റബ് ഹാദിയെ അട്ടിമറിയിലൂടെ പുറത്താക്കി യമനിന്റെ മിക്ക പ്രവിശ്യകളിലേക്കും ഹൂതി വിമതര്‍ ഇരച്ചു കയറിയപ്പോള്‍ വാസ്തവത്തില്‍ അറബ് ലോകം ഞെട്ടലോടെയാണ് ഈ സംഭവങ്ങളെ നോക്കി കണ്ടത്.

അബ്ദുല്ല രാജാവിന് ശേഷം ഭരണത്തിലേറിയ സല്‍മാന്‍ രാജാവിനെ കുറിച്ച് അധികമൊന്നും ലോകത്തിനു പരിചയമില്ലാത്ത കാലം, ഇറാന്റെ കുത്സിത നീക്കത്തിലെ അപകടം മണത്ത സല്‍മാന്‍ രാജാവ് ഉടനെ തന്നെ ജി.സി.സി രാജ്യങ്ങളെ അണിനിരത്തി സഖ്യ സേനയുണ്ടാക്കി യമന്‍ വിമതരോട് പിന്മാറാനും നിയമപരമായി അധികാരമേറ്റ മന്‍സൂര്‍ അബ്ദുല്‍ റബ്ബിന് ഭരണം കൈമാറാനും ആവശ്യപ്പെട്ടെങ്കിലും അത് കൂട്ടാക്കാതിരുന്ന വിമതരെ തുരത്താന്‍ സഖ്യ സേന വ്യോമ മാര്‍ഗവും പിന്നീട് കരയുദ്ധവും ആരംഭിക്കുകയായിരുന്നു.

ഒരു പാട് സമ്പത്തും ആള്‍ നഷ്ടവും സഹിച്ചു സഖ്യ സേന മുന്നേറിയപ്പോള്‍ ഇറാന്‍ ഹൂഥികള്‍ക്ക് നല്‍കി കൊണ്ടിരുന്ന ആയുധബലം കൊണ്ട് പിടിച്ചു നില്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റഷ്യയുടെ പിന്തുണ നേടിയെങ്കിലും അത് ലഭിക്കാതെ വന്നപ്പോള്‍ ഇറാന്‍ കുഴിച്ച കുഴിയില്‍ അവര്‍ തന്നെ വീണിരിക്കയാണെന്നു വേണം തല്ക്കാലം അനുമാനിക്കാന്‍.

പൗരാണിക അറബ് സംസ്‌കൃതിയുടെ ഈറ്റില്ലവും ലോക ഇസ്്‌ലാമിക പ്രബോധനത്തിന്റെ പ്രഭവകേന്ദ്രവുമായി നിലകൊണ്ട യമനിന്റെ തകര്‍ച്ചയിലൂടെ ഇറാന്‍ സ്വപ്നം കണ്ടത് ആയിരത്തോളം കിലോമീറ്റര്‍ അതിരിടുന്ന സഊദിയിലേക്കുള്ള കടന്നു കയറ്റമായിരുന്നു. യമന് സംഭവിക്കുന്ന ഏതു സുരക്ഷാ വീഴ്ച്ചയും ജി.സി.സി രാജ്യങ്ങളുടെ കൂടി തകര്‍ച്ചയിലേക്ക് വഴിവയ്ക്കുമെന്ന് ദീര്‍ഘ വീക്ഷണം നടത്താന്‍ സല്‍മാന്‍ രാജാവിന് കഴിഞ്ഞെന്നതോടു കൂടെത്തന്നെ ലോകത്തു നിലനില്‍ക്കുന്ന തീവ്രവാദ നീക്കങ്ങള്‍ക്ക് നിമിത്തമെന്നു വിലയിരുത്തപ്പെടുന്ന സലഫി മുന്നേറ്റത്തിനും കടിഞ്ഞാണിടാന്‍ അദ്ദേഹത്തിനായി എന്നത് ശുഭോദര്‍ക്കമാണ്.

ഇന്ന് ലോക സമാധാനത്തിനു ഭീഷണിയായ ഇസ്രാഈലിന്റെ അതേ ശൈലിയിലാണ് ഇറാനും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ ചെറുത്തുനില്‍പ്പിനു ഇനി അധികനാള്‍ തുടരാനാവില്ല. ഇറാഖ് അധിനിവേശത്തിനു ന്യായീകരണമായി ബുഷിനും ബ്ലയറിനും ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ലോകം ഒന്നായി ചുട്ടു ചാമ്പലാക്കാന്‍ അതി പ്രഹര ശേഷിയുള്ള ആയുധ ശേഖരണമുണ്ട് സദ്ദാമിന്റെ കൈയിലെന്ന് പറഞ്ഞു ഒരു നാടിനെയും അതിലെ നിരപരാധികളായ ജനതയെയും നിഷ്ഠൂരമായി തൂത്തെറിഞ്ഞപ്പോള്‍ ഒരു വേള കൈയും കെട്ടി നോക്കി നില്ക്കാന്‍ വിധിക്കപ്പെട്ട അറബ് നേതൃത്വം ഏതായാലും യമന്‍ വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് നല്ലതു തന്നെ. പക്ഷെ, തകര്‍ന്ന് എരിഞ്ഞു കൊണ്ടിരിക്കുന്ന പക്ഷിമേഷ്യയുടെ മോചനത്തിന് ഇനി ഒരു സലാഹുദ്ദീന്‍ അയ്യൂബിയെ നമുക്ക് ലഭിക്കുമോ ഭാവിയിലെങ്കിലും.

യമന്‍ പുനര്‍നിര്‍മാണ പ്രവത്തനത്തില്‍ ഇതിനിടെ തന്നെ യു.എ.ഇ രംഗത്തിറങ്ങി കഴിഞ്ഞു. അദേന്‍ പട്ടണം പുനഃസ്ഥാപിച്ചു കൊണ്ടിരിക്കുന്നു. ഓരോ ജി.സി.സി രാജ്യവും ഇത് പോലെ ഒന്നും രണ്ടും പട്ടണം വീതം പുനര്‍നിര്‍മാണം തുടങ്ങിയാല്‍ യമനിന്റെ പ്രതാപ കാലം അതി വിദൂരമല്ലാതെ തന്നെ കാണാനാവും അതിനായി ലോകം കാത്തിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago