HOME
DETAILS
MAL
സിംബാബ്വേയില് സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി
backup
January 05 2024 | 17:01 PM
ഹരാരെ: സിംബാബ്വേയില് സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്വിങ് ഖനിയിലാണ് അപകടമുണ്ടായത്. ഭൂചലനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുകളുണ്ടെന്ന് സിംബാബ്വെ ഖനി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചതായി ഖനി ഉടമകളായ മെറ്റലോണ്‍ കോര്പ്പറേഷന് അറിയിച്ചു. യാതൊരു സുരക്ഷാ നടപടികളുമില്ലാതെയാണ് തൊഴിലാളികള്‍ ഖനികളില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുമ്പും സിംബാബ്വെയില് ഇത്തരത്തില്‍ ഖനി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സിംബാബ്വേയില് സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."