നോൾ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് തുക വർധിപ്പിച്ച് ദുബൈ ആർടിഎ
നോൾ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് തുക വർധിപ്പിച്ച് ദുബൈ ആർടിഎ
ദുബൈ: ദുബൈയിൽ താമസിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ് നോൾ കാർഡ്. ജനുവരി 15 മുതൽ നോൾ കാർഡിനുള്ള ടോപ് അപ് തുക വർധിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 20 ദിർഹമായിരിക്കും കുറഞ്ഞ തുക. നിലവിൽ, 5 ദിർഹം ഉള്ളിടത്താണ് 20 ദിർഹത്തിലേക്ക് ഉയർത്തുന്നത്.
അതേസമയം, നോൾ കാർഡിൽ 15 ദിർഹം കുഞ്ഞ ബാലൻസ് ഉണ്ടായിരിക്കണമെന്നും ആർടിഎ അറിയിച്ചു. മെട്രോ ട്രാൻസിറ്റ് നെറ്റ്വർക്കിൽ ഒരു റൗണ്ട് ട്രിപ്പ് കവർ ചെയ്യുന്നതിന് ആവശ്യമായ തുകയാണ് 15 ദിർഹം. ഇതാണ് എല്ലാവരുടെയും നോൾ കാർഡിൽ മിനിമം ബാലൻസ് ആയി ഉണ്ടാകേണ്ടത്.
ഒരു പ്രീപെയ്ഡ് സ്മാർട്ട് കാർഡ് എന്ന നിലയിൽ, ദുബൈ മെട്രോ, ബസുകൾ, ട്രാമുകൾ, വാട്ടർ ബസുകൾ എന്നിവയുൾപ്പെടെ ദുബായിലുടനീളമുള്ള പൊതുഗതാഗതത്തിന് പണം നൽകുന്നതിന് ഉപയോഗിക്കുന്ന കാർഡ് ആണ് നോൾ കാർഡ്. ടാക്സി നിരക്കുകൾ, പാർക്കിംഗ്, ദുബൈ പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, സ്റ്റോറുകൾ എന്നിവയ്ക്കും നോൾ കാർഡ് ഉപയോഗിക്കാം.
ആർടിഎ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ, സോളാർ ടോപ്പ്-അപ്പ് മെഷീനുകൾ, നോൾ പേ ആപ്പ് (വെർച്വൽ കാർഡുകൾക്ക്) എന്നിവയിൽ നോൾ കാർഡുകൾ ടോപ്പ് അപ്പ് ചെയ്യാവുന്നതാണ്.
നോൾ കാർഡ് ഉടമകൾക്കായി ആർടിഎ ആരംഭിച്ച ലോയൽറ്റി ആൻഡ് റിവാർഡ് പ്രോഗ്രാമാണ് നോൾ പ്ലസ്. ദുബൈ മെട്രോ, ടാക്സി നിരക്കുകൾ, പൊതു ബസുകൾ അല്ലെങ്കിൽ പാർക്കിംഗ് ചാർജുകൾ എന്നിവ അടയ്ക്കുന്നതിന് ഓരോ തവണയും അംഗങ്ങൾ തങ്ങളുടെ നോൾ കാർഡ് ഉപയോഗിക്കുമ്പോൾ പോയിന്റുകൾ നേടുകയും പ്രത്യേക ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നു. യാത്രക്കാർക്ക് അവരുടെ നോൽ അക്കൗണ്ട് ടോപ്പ്-അപ്പ് ചെയ്യാനോ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിൽ ഷോപ്പിംഗ് നടത്തുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കിഴിവുകൾ നേടാനോ നേടിയ ലോയൽറ്റി പോയിന്റുകൾ ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."