ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനകം തിരിച്ചുപിടിച്ചു പൊലീസ്
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായ രണ്ടേ മുക്കാല്‍ ലക്ഷം രൂപ ഒറ്റ മണിക്കൂറില്‍ തിരിച്ചു പിടിച്ച് പൊലീസിന്റെ മിന്നല്‍ സ്‌ട്രൈക്ക്. എസ്ബിഐയില്‍ നിന്നു കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 2,71,000 ലക്ഷം രൂപയാണ് നഷ്ടമായത്.
ഉടന്‍ തന്നെ ഹെല്‍പ് ലൈന്‍ നമ്പറായ 1930ല്‍ വിളിച്ചു അക്കൗണ്ട് ഉടമ പരാതി നല്‍കിയതിനു പിന്നാലെയാണ് പൊലീസിന്റെ അതിവേഗ ഇടപെടലും പണം തിരിച്ചു പിടിച്ച നടപടികളും. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. 11 മണിയോടെ പൊലീസ് പണം തിരികെ പിടിച്ചു. തട്ടിപ്പ് നടത്തിയവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേ സമയം കോഴിക്കോട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. പാലാഴി സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത നാല്‍പതിനായിരം രൂപയാണ് തിരികെ ലഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് വഴി സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജ്യമായി നിര്‍മിച്ചായിരുന്നു പണം തട്ടിയത്. കേസില്‍ ഗുജറാത്ത് മുംബൈ, താനെ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു.
പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനില്‍ നിന്നാണ് 40,000 രൂപ തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തിന്റെ വീഡിയോ വ്യാജമായി എ.ഐയിലൂടെ സൃഷ്ടിച്ചാണ് രാധാകൃഷ്ണനില്‍ നിന്നും പണം തട്ടിയത്. തട്ടിപ്പ് മനസിലായതിന് പിന്നാലെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനകം തിരിച്ചുപിടിച്ചു പൊലീസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."