HOME
DETAILS

തോന്നിയ പോലെ ബ്ലോക്കുകള്‍ തീര്‍ത്ത് ഇസ്‌റാഈല്‍; തെക്കന്‍ ഗസ്സയില്‍ എങ്ങും പട്ടിണിയുടെ അടയാളങ്ങള്‍

  
backup
January 07 2024 | 05:01 AM

signs-of-starvation-everywhere-in-southern-gaza

തോന്നിയ പോലെ ബ്ലോക്കുകള്‍ തീര്‍ത്ത് ഇസ്‌റാഈല്‍; തെക്കന്‍ ഗസ്സയില്‍ എങ്ങും പട്ടിണിയുടെ അടയാളങ്ങള്‍

ഗസ്സ: അതിക്രൂരമായ ആക്രമണങ്ങള്‍ക്കൊപ്പം തോന്നിയ പോലെ സയണിസ്റ്റ് സേന തീര്‍ക്കുന്ന ബ്ലോക്കുകള്‍. ദാഹം മാറ്റാന്‍ ഒരിറ്റു വെള്ളമോ വിശപ്പകറ്റാന്‍ ഒരു റൊട്ടിക്കഷ്ണം പോലുമോ ഇല്ലാത്ത അവസ്ഥയിലേക്കാണ് ഇസ്‌റാഈല്‍ ഗസ്സന്‍ ജനതയെ തള്ളിവിട്ടിരിക്കുന്നത്. തെക്കന്‍ ഗസ്സയിലെങ്ങും പട്ടിണിയുടെ അടയാളങ്ങളാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും മുന്നറിയിപ്പ് നല്‍കുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗുട്ടറസ് യു.എന്‍ സുരക്ഷാസമിതിയിലെ അംഗങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. അല്‍ ജസീറ അറബിക് ലേഖകന്‍ റാമി അയാരിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ വലിയ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. ആരോഗ്യരംഗവും കടുത്ത പ്രതിസന്ധി നേരിടുന്നു. വിവിധ അഭയാര്‍ഥി ക്യാമ്പുകള്‍ ജനബാഹുല്യം മൂലം ബുദ്ധിമുട്ടുന്നു. ഇത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രദേശത്തെ മാലിന്യസംസ്‌കരണം ഫലപ്രദമായ നടക്കുന്നില്ലെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ടോയ്‌ലെറ്റുകളും അഴുക്കുചാലുകളും നിറഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രദേശത്ത് ഇസ്‌റാഈല്‍ വൈദ്യുതി പുനഃസ്ഥാപിക്കണം. ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും കൂടുതലായി ഗസ്സയിലേക്ക് എത്തിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കുന്നു.

ലോകം ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് ഗസ്സയിലേതെന്ന് യു.എന്‍ എമര്‍ജന്‍സി റിലീഫ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫ്ത്സ് പറയുന്നു. ആരോഗ്യ സംവിധാനങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും അതുമൂലം പവര്‍ത്തിക്കുന്ന ആശുപത്രികള്‍ നാമമാത്രയായതും ആയിരങ്ങളുടെ മരണത്തിനിടയാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മരണത്തിന്റേയും നിരാശയുടേയും ഇടമായിരിക്കുന്നു ഗസ്സയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago