'കപ്പലേറി കൊറിയയിലെത്തണം , ഇഷ്ട ബാന്‍ഡിനെ കാണണം' ബി.ടിഎസ് ആരാധന മൂത്തു വീടു വിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളെ ഒടുവില്‍ കണ്ടെത്തി
'കപ്പലേറി കൊറിയയിലെത്തണം , ഇഷ്ട ബാന്‍ഡിനെ കാണണം' ബി.ടിഎസ് ആരാധന മൂത്തു വീടു വിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളെ ഒടുവില്‍ കണ്ടെത്തി
ചെന്നൈ: മ്യുസീഷ്യന്‍സ്, നടന്‍മാര്‍, സ്ഥലങ്ങള്‍ അങ്ങനെ ഇഷ്ടങ്ങള്‍ പലതുണ്ടാവും നമുക്ക്. ചിലര്‍ക്ക് ഈ ഇഷ്ടങ്ങള്‍ വല്ലാതെ കൂടും. അപ്പോള്‍ പിന്നെ അവര്‍ തങ്ങളുടെ ആ ഇഷ്ട 'സാക്ഷാത്ക്കാരത്തിനായി' പലതും ചെയ്യും. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
തമിഴ്‌നാട് കാരൂരിലെ ഉള്‍ഗ്രാമത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികള്‍ വീടു വിട്ടിറങ്ങി. തങ്ങളുടെ ഇഷ്ട മ്യൂസിക് ബാന്‍ഡ് ആയ ബി.ടി.എസ് ആര്‍മി' യെ കാണാനായിരുന്നു അവര്‍ വീട് വിട്ടിറങ്ങിയത്. ദക്ഷിണ കൊറിയയിലേക്ക് പോകാനാണ് പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഇവര്‍ ഇറങ്ങിത്തിരിച്ചത്. ഈ റോഡില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം പോയി അവിടെനിന്ന് വിശാഖപ്പട്ടണത്ത് എത്തുക. പിന്നെ കപ്പല്‍ വഴി ദക്ഷിണ കൊറിയ വരെ പോകുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ലോകത്താകമാനം കോടിക്കണക്കിന് ആരാധകരുള്ള മ്യൂസിക് ബാന്‍ഡ് സംഘമാണ് ബി.ടി.എസ്. 'ബി.ടി.എസ് ആര്‍മി' എന്ന പേരിലെ ബാന്‍ഡിന്റെ ആരാധക സംഘവും പ്രശസ്തമാണ്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങുകയായിരുന്നു. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. രണ്ട് പൊലിസ് സംഘമാണ് അന്വേഷണത്തിന് ഇറങ്ങിയത്. തുടര്‍ന്ന് വെല്ലൂര്‍ കട്പാടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.
ബസില്‍ മൂവര്‍ സംഘം ഈറോഡ് എത്തി. ഇറോഡ് നിന്നും ട്രെയിനില്‍ ചെന്നൈയിലെത്തി. ഒരുദിവസം 1200 രൂപ വാടകയില്‍ ഹോട്ടലില്‍ താമസിച്ചു. തുടര്‍ന്ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് എത്തി അവിടെനിന്നും ദക്ഷിണ കൊറിയയിലേക്ക് കപ്പല്‍ കയറാനായിരുന്നു പദ്ധതി. കട്പാടി റെയില്‍വേ സ്റ്റേഷനിലെത്തിയെങ്കിലും ട്രെയിന്‍ പോയതോടെ അവിടെ തന്നെ നിന്നു. സംശയം തോന്നിയ റെയില്‍വേ പൊലിസ് കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന്, വെല്ലൂര്‍ ജില്ല ബാലക്ഷേമ സമിതിക്ക് കൈമാറി.
ഒരു മാസം മുമ്പാണ് കൊറിയയിലേക്ക് പോകാന്‍ പെണ്‍കുട്ടികള്‍ പദ്ധതിയിട്ടത്. ചെലവുകള്‍ക്കെല്ലാം 14,000 രൂപയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളുടെ കൈയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."