ലോറിക്കും മതിലിനും ഇടയില്‍ കുടുങ്ങിയ ഡ്രൈവറെ പരുക്കുകളോടെ രക്ഷപ്പെടുത്തി
ചങ്ങരംകുളം: ലോറിക്കും മതിലിനും ഇടയില്‍ കുടുങ്ങിയ ലോറി ഡ്രൈവറെ പരുക്കുകളോടെ രക്ഷപ്പെടുത്തി. പാവിട്ടപ്പുറം സ്വദേശി കുമാരനെയാണ് ജെ.സി.ബി ഉപയോഗിച്ച് ടിപ്പര്‍ നീക്കം ചെയ്ത രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്ന് മണിയോടെ ചിയ്യാനൂര്‍ പാടത്ത് എസ്.ആര് പമ്പിനു മുന്‍വശത്താണ് സംഭവം. റോഡ് സൈഡില്‍ വാഹനം നിര്‍ത്തി മൂത്രമൊഴിക്കാന്‍ ഇറങ്ങിയ കുമാരന് പെട്ടെന്ന് പുറകോട്ടുവന്ന ടിപ്പറിനും മതിലിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടുത്താനുളള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എ.എസ്.ഐ റഷീദിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പൊലിസും കുന്നംകുളത്ത് നിന്നും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. വാഹനം ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഏറെ സമയത്തിനു ശേഷം പൊലിസും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് ലോറി നീക്കം ചെയ്താണ് കുമാരനെ രക്ഷപ്പെടുത്തിയത്. സാരമായി പരുക്കേറ്റ കുമാരനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."