3,80,000 വിദ്യാർഥികൾ സ്കൂളിലേക്ക്; ഖത്തറിൽ ശൈത്യകാല അവധിക്കു ശേഷം സ്കൂളുകൾ തുറന്നു
3,80,000 വിദ്യാർഥികൾ സ്കൂളിലേക്ക്; ഖത്തറിൽ ശൈത്യകാല അവധിക്കു ശേഷം സ്കൂളുകൾ തുറന്നു
ദോഹ: ശൈത്യകാല അവധിക്കു ശേഷം ഖത്തറിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറന്നു. സർക്കാർ, സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളുമാണ് അവധിക്ക് ശേഷം തുറന്നത്. ആകെ 1,122 വിദ്യാലയങ്ങളിലായി 3,80,000 വിദ്യാർഥികൾ ഇടക്കാല അവധിക്ക് ശേഷം മടങ്ങിയെത്തും. വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകർ ഇന്നലെ മുതൽ സ്കൂളുകളിൽ എത്തിയിരുന്നു.
ഈ വർഷത്തെ രണ്ടാം സെമസ്റ്ററിലേക്കാണ് കുട്ടികൾ എത്തുന്നത്. രാവിലെ 7 മുതൽ തന്നെ മിക്ക സ്കൂളുകളും പ്രവർത്തനമാരംഭിച്ചു. സ്കൂളുകൾ അവസാനിക്കുന്നത് അതാത് സ്കൂളുകളുടെ നിർദേശമനുസരിച്ചാണ്. ഇതുസംബന്ധസിച്ച വിവരങ്ങൾ സ്കൂളുകൾ രക്ഷിതാക്കൾക്ക് കൈമാറിയിട്ടുണ്ട്. രാവിലെ 7 മണിക്ക് തുറന്ന് 12:45 ന് അവസാനിക്കുന്ന സ്കൂളുകളും ഉച്ചക്ക് 1:25 വരെ പ്രവർത്തിക്കുന്ന സ്കൂളുകളും രാജ്യത്തുണ്ട്. ഇതിന് പുറമെ ചില ദിവസങ്ങളിൽ സമയ മാറ്റവും ഉണ്ടാകും.
3 വയസ്സു മുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്ന മന്ത്രാലയത്തിന്റെ പുതിയ സംരംഭത്തിന് കീഴിൽ പൊതുമേഖലയിലെ കിന്റർഗാർട്ടനുകളിൽ ഒട്ടേറെ കുട്ടികൾ പ്രവേശനം നേടി. അടുത്ത അധ്യയന വർഷം പദ്ധതി കൂടുതൽ കെജി സ്കൂളുകളിൽ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം സലേഹ് അൽ നുഐമി വ്യക്തമാക്കി.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് യോഗ്യരായ അധ്യാപകരെയും ആധുനിക ഓഡിയോ വിഷ്വൽ എയ്ഡുകളുള്ള മതിയായ എണ്ണം സ്കൂളുകളും രാജ്യത്ത് സ്ഥാപിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഉന്നത പഠനത്തിനും തൊഴിൽ വിപണിയിൽ മത്സരിക്കുന്നതിനും പ്രാപ്തരാക്കുന്നതിനും ഉതകുന്ന വിദ്യഭ്യാസമാണ് അവർക്ക് നൽകുന്നതെന്നും ഇബ്രാഹിം സാലിഹ് അൽ നുഐമി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."