നിലമ്പൂര്‍ നഗരസഭ: ഭരണസമിതിയില്‍ മാറ്റമുണ്ടാവില്ലെന്ന് കോണ്‍ഗ്രസ്
നിലമ്പൂര്‍: നഗരസഭ ഭരണ സമിതിയില്‍ മാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. നിലവിലെ ചെയര്‍പേഴ്സണായി പത്മനി ഗോപിനാഥിനെ തീരുമാനിച്ചത് കോണ്‍ഗ്രസ് ആണ്. ഈ ഭരണ സമിതിയുടെ ശേഷിക്കുന്ന കാലവും അവര്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തു തുടരും. ഇതിനെതിരെ വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്.കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നേരത്തെ നടത്തിയ നടപടികളില്‍ തെറ്റില്ല.നഗരസഭയിലെ കയ്യേറ്റ ഭൂമി സംബന്ധിച്ച് റവന്യൂ അധികൃതരുടെ യോഗം വിളിക്കുന്നുണ്ട്. ഇത് നടപടികള്‍ എടുത്തുകൊള്ളുമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു. ചെയര്‍പേഴ്സണ്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ലീഗ് കൗണ്‍സിലര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത നടപടി തെറ്റായെന്നും ഇവര്‍ പറഞ്ഞു. ഭരണസമിതിയില്‍ ചെയര്‍പേഴ്സണിന്റെ പേരു പറഞ്ഞ് യു.ഡി.എഫില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ എ.ഗോപിനാഥ്, പാലൊളി മെഹബൂബ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."