HOME
DETAILS
MAL
രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മന്ത്രിക്ക് തോല്‍വി
backup
January 08 2024 | 09:01 AM
ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മന്ത്രിക്ക് തോല്‍വി
കരണ്‍പൂര്‍: രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. കരണ്‍പൂരില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റു. ബിജെപി മന്ത്രിയായ സുരേന്ദര്‍പാല്‍ സിങാണ് തോറ്റത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രുപീന്ദര്‍ കുന്നറിനാണ് ജയം.ഇതോടെ രാജസ്ഥാന് നിയമസഭയിലെ കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 70 ആയി. നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് അപ്രതീക്ഷിതമാണ് കരണ്‍പൂരിലെ തോല്‍വി.
ബിജെപി മന്ത്രി കൂടിയായ സുരേന്ദര്‍പാല്‍ സിംങിനെ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. മുന്‍ എംഎല്‍എയായ ഗുര്‍മീത് സിംഗ് കുന്നറിന്റെ പ്രവര്‍ത്തനം രാജസ്ഥാനിലെ ആളുകള്‍ മറന്നിട്ടില്ലെന്നതിന്റെ തെളിവാണ് മകന്റെ വിജയമെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."