HOME
DETAILS

സ്ത്രീകള്‍ക്ക് ഇ.വി വാങ്ങിയാല്‍ വന്‍ ഡിസ്‌ക്കൗണ്ട്; ചെയ്യേണ്ടതിത്ര മാത്രം

  
backup
January 08 2024 | 13:01 PM

fame-3-subsidy-announced-for-electric-vehicles-more-discounts-for-women

ഇ.വി വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ ഡിസ്‌ക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്കായി നല്‍കിയിരുന്നു.ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) എന്ന പദ്ധതിയുടെ മൂന്നാം ഘട്ടം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.സ്ത്രീകള്‍ക്കാണ് ഈ പദ്ധതികൊണ്ട് കൂടുതല്‍ ഗുണങ്ങള്‍ ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2019 ഏപ്രില്‍ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്‌സിഡി പദ്ധതി അവതരിപ്പിച്ചത്.ഈ പദ്ധതിയുടെ ഭാഗമായി ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഫോര്‍വീലറുകള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കി വരുന്നു. എന്നാല്‍ ഫെയിം II പദ്ധതി 2024 മാര്‍ച്ച് 31ന് അവസാനിക്കാന്‍ പോകുകയാണ്. ഇതിന്റെ തുടര്‍ച്ചയായി അടുത്ത സാമ്പത്തിക വര്‍ഷം ഫെയിം III പദ്ധതി കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുകയാണ്. 202425 സാമ്പത്തിക വര്‍ഷം നിലവില്‍ വരാന്‍ സാധ്യതയുള്ള പദ്ധതിക്കായി 26,400 കോടി വകയിരുത്താനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇലക്ട്രിക് ത്രീ വീലറുകള്‍ക്ക് 4,100 കോടിയും ഫോര്‍ വീലറുകള്‍ക്ക് 1800 കോടിയും ഇലക്ട്രിക് ബസുകള്‍ക്ക് 9,600 കോടി രൂപയുമാണ് അനുവദിച്ചേക്കുക. ഇത്തവണ ഫെയിം III പദ്ധതിക്ക് കീഴില്‍ ആദ്യമായി ഇലക്ട്രിക് ട്രാക്ടറുകളെയും ഹൈബ്രിഡ് വാഹനങ്ങളും ഉള്‍പ്പെടുത്തിയേക്കും.സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 10 ശതമാനം സബ്‌സിഡിയാണ് പദ്ധതി പ്രകാരം അധികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള സബ്‌സിഡിക്കൊപ്പം സാങ്കേതിക വികസനത്തിനും ട്രയല്‍ റണ്‍ ജോലികള്‍ക്കുമായി ഈ പദ്ധതിയില്‍ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം നോക്കുന്നു.പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ വനിതകള്‍ കൂടുതലായി ഇ.വി വാഹനങ്ങള്‍ സ്വന്തമാക്കിയേക്കുമെന്നും, അതുവഴി ഇ.വി വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights:FAME 3 Subsidy Announced For Electric Vehicles More Discounts for womens



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  a month ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  a month ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  a month ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  a month ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  a month ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  a month ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  a month ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  a month ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  a month ago