അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാരും ജയിക്കില്ല; തരൂരിനെ പുകഴ്ത്തി ഒ.രാജഗോപാല്‍
തിരുവനന്തപുരം: ശശി തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. തിരുവനന്തപുരത്തെ ജനങ്ങളെ തിരൂര്‍ സ്വാധീനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ്ദാന ചടങ്ങിലാണ് രാജഗോപാലിന്റെ പരാമര്‍ശം. ഒ രാജഗോപാലിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷമാണ് പരിപാടി നടന്ന വേദിയില്‍നിന്ന് തരൂര്‍ മടങ്ങിയത്.
ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. തിരുവനന്തപുരം ഒരു എ ക്ലാസ് മണ്ഡലമായി പരിഗണിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് ശശി തരൂര്‍ എം പിയെക്കുറിച്ചുള്ള ഒ രാജഗോപാലിന്റെ പുകഴ്ത്തല്‍. തിരുവനന്തപുരത്തുകാരെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞുവെന്നും തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം.
അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാരും ജയിക്കില്ല; തരൂരിനെ പുകഴ്ത്തി ഒ.രാജഗോപാല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."