സുപ്രിംകോടതി വിധിയുംസ്ത്രീ സുരക്ഷയും
കെ.ടി കുഞ്ഞിക്കണ്ണൻ
ബൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി വിധി നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ വിജയമാണ്. ഹിന്ദുത്വക്രിമിനലുകൾക്കും ഗുജറാത്ത് സർക്കാരിനും ശക്തമായ പ്രഹരമാണ് ഈ വിധിയിലൂടെ പരമോന്നത നീതിപീഠം നൽകിയിരിക്കുന്നത്. ബൽക്കീസ് ബാനു കേസിൽ സനാതന ബ്രാഹ്മണ ക്രിമിനലുകളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നകാര്യം സുപ്രിംകോടതി വിധിയിലൂടെ ഉറപ്പിച്ചിരിക്കുകയാണ്.
തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെ ഉന്മൂലനലക്ഷ്യത്തോടെ വേട്ടയാടിയ ദിനങ്ങളായിരുന്നു ഗുജറാത്ത് വംശഹത്യയുടെ നാളുകൾ. ഗർഭിണിയായ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ തലക്കടിച്ച് കൊല്ലുകയും ഗർഭസ്ഥശിശുവിനെ വയറുകീറി ശൂലത്തിൽ കുത്തിയെടുത്ത് തീയിട്ട് കൊല്ലുകയും ചെയ്ത ഹിന്ദുത്വനരാധമരുടെ ക്രൂരതീർഥാടനങ്ങളാണ് ഗുജറാത്തിൽ സംഭവിച്ചത്. നാരി ശക്തിയെക്കുറിച്ചും മോദി ഗ്യാരന്റിയെക്കുറിച്ചും വാചകമടിക്കുന്നവർ ഗുജറാത്തുമുതൽ ഹത്രാസിലും ഉന്നാവോയിലുമൊക്കെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കുനേരെ നടന്ന ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ മറച്ചുപിടിക്കുകയാണ്. മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ക്രൂരതകളായിരുന്നു അതൊക്കെ.
മോദിയും അയാളുടെ ഗ്യാരന്റിയുമല്ല ഇന്ത്യയിലെ സ്ത്രീസുരക്ഷയുടെ ഉറപ്പ് എന്ന കാര്യമാണ് ബൽക്കീസ് ബാനു കേസ് വ്യക്തമാക്കിത്തരുന്നത്. ശിക്ഷിക്കപ്പെട്ട് തടവറയിൽ കഴിയുന്ന കുറ്റവാളികളെ വിട്ടയച്ച സർക്കാർ നടപടിക്കെതിരേ സുപ്രിംകോടതിയിൽ നിയമപോരാട്ടം നടത്താൻ ബൽക്കീസ് ബാനുവിനോടൊപ്പം നിന്നത് സുഭാഷിണി അലി, മഹുവ മൊയ്ത്ര തുടങ്ങിയ പോരാളികളാണ്. ഹിന്ദുത്വത്തിന്റെ കാലത്തെ സ്ത്രീസുരക്ഷയുടെ ഗ്യാരന്റി മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് പോരാടുന്ന ഇവരെപ്പോലുള്ള പോരാളികളാണ്.
ബലാത്സംഗത്തിനിരയാക്കപ്പെടുമ്പോൾ ബൽക്കീസ് ബാനുവിന് 21 വയസേ ഉണ്ടായിരുന്നുള്ളൂ. അവർ അഞ്ചുമാസം ഗർഭിണിയായിരുന്നു. കൂടെയുണ്ടായിരുന്ന 14 പേരെ കൺമുന്നിലിട്ട് കൊന്നുകളഞ്ഞതിനുശേഷമാണ് ഹിന്ദുത്വബ്രാഹ്മണ ക്രിമിനലുകൾ കൂട്ടബലാത്സംഗം ചെയ്തത്. അവരുടെ കൈയിലുണ്ടായിരുന്ന 3 വയസുള്ള മകളെ തറയിലെറിഞ്ഞ് കൊല്ലുകയായിരുന്നു. ബലാത്സംഗത്തിനിടയിൽ ബോധം നഷ്ടപ്പെട്ടതിനാൽ അവർ മരിച്ചുകാണുമെന്ന് കരുതിയാണ് ഹിന്ദുത്വ ക്രിമിനലുകൾ ഉപേക്ഷിച്ചുപോയത്. എല്ലാ ഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് ഹിന്ദുത്വഭീകരർക്കെതിരേ, ഗുജറാത്ത് സർക്കാരിനുമെതിരേ ബൽക്കിസ് പോരാട്ടം നടത്തിയത്.
2022ൽ സബർമതി എക്‌സ്പ്രസിനുനേരെ ഗോധ്രയിൽവച്ചുണ്ടായ അങ്ങേയറ്റം നിന്ദ്യമായ ആക്രമണത്തെ തുടർന്നാണ് ഗുജറാത്തിലെമ്പാടും കൂട്ടക്കുരുതികൾ ആരംഭിക്കുന്നത്. ഗോധ്ര സംഭവത്തിനുശേഷം നിമിഷങ്ങൾകൊണ്ട് മുൻകൂട്ടി തീരുമാനിച്ചതുപോലെ വി.എച്ച്.പിയും ബജ്‌റംഗ് ദളും ദുർഗാവാഹിനിയും മുസ്‌ലിം അധിവാസമേഖലകൾക്കു നേരെ ആക്രമണം ആരംഭിക്കുകയായിരുന്നു. രണ്ടായിരത്തിലേറെ പേരാണ് കൊലചെയ്യപ്പെട്ടത്. ഒരുലക്ഷത്തി അമ്പതിനായിരത്തിലേറെ പേർ അഭയാർഥികളായി. വീടുകളിൽനിന്ന് കുടിയൊഴിക്കപ്പെട്ട് അഭയാർഥികേന്ദ്രങ്ങളിൽ എത്തപ്പെട്ടവരാണിത്. ഇതിലുമെത്രയോ അധികം പേർ എല്ലാം നഷ്ടപ്പെട്ട് അഭയാർഥികളായിട്ടുണ്ടെന്നാണ് പല അന്വേഷണ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വംശഹത്യയുടെ ആദ്യനാളുകളിൽതന്നെ 8,436 കോടി രൂപയുടെ നഷ്ടം ഉണ്ടായിക്കഴിഞ്ഞിരുന്നു. 20,000 ഇരുചക്രവാഹനങ്ങളും 4,000 കാറുകളും അഗ്നിക്കിരയാക്കപ്പെട്ടു. ഹോട്ടൽ വ്യവസായത്തിൽ ജോലിചെയ്തിരുന്ന 20,000 പേരെങ്കിലും തൊഴിൽരഹിതരായി. ഇവരിൽ പലരെയും കാണാതായിട്ടുണ്ട്. പൊലിസിന്റെ കണക്കനുസരിച്ചുമാത്രം 240 ദർഗകളും 180-ലേറെ മസ്ജിദുകളും 25 മദ്റസകളും നശിപ്പിക്കപ്പെട്ടു. 20 ക്രിസ്ത്യൻ പള്ളികളും 20 അമ്പലങ്ങളും നശിപ്പിക്കപ്പെട്ടു. ആർക്കിയോളജിക്കൽ സർവേയുടെ റിപ്പോർട്ടനുസരിച്ച് ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ളതുമായ എത്രയോ സ്മാരകങ്ങൾ തകർക്കപ്പെട്ടു. ഉർദു കവി വാലി ഗുജറാത്തിയുടെ ശവക്കല്ലറ തകർത്ത് ആ സ്ഥലം ടാറിട്ട് പൊതുറോഡാക്കി. പ്രസിദ്ധ സംഗീതജ്ഞൻ ഉസ്താദ് ഫയാസ് അലിഖാന്റെ ശവകുടീരം ഒരു രാത്രികൊണ്ടാണ് തച്ചുതകർത്തത്. കടകൾ, ഹോട്ടലുകൾ, വീടുകൾ, തുണിമില്ലുകൾ എല്ലാം കൊള്ളയടിച്ചു.
കലാപകാരികൾ സ്ത്രീകളെ വിവസ്ത്രരാക്കിയതിനുശേഷം കൂട്ട ബലാത്സംഗത്തിന് വിധേയരാക്കി. മക്കൾ നോക്കിനിൽക്കെ മാതാപിതാക്കളെ അടിച്ചും ഇടിച്ചും കൊന്നു. മുൻ കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ വീട് അക്രമാസക്ത ജനക്കൂട്ടം വളഞ്ഞപ്പോൾ ഉയർന്ന പൊലിസ് ഉദ്യോഗസ്ഥരോട് ജാഫ്രി നടത്തിയ അഭ്യർഥനകൾ കുറ്റകരമാംവിധം അവഗണിക്കപ്പെട്ടു. പൊലിസ് വാനിലുള്ളവർ നോക്കിനിൽക്കെ തന്നെയാണ് ആൾക്കൂട്ടം അദ്ദേഹത്തിന്റെ വീട് തകർത്തത്. ജാഫ്രിയുടെ തലവെട്ടിമാറ്റുകയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പഠിച്ച പല അന്വേഷണ സംഘങ്ങളും ജാഫ്രിയുടെ വധം എടുത്തുപറഞ്ഞിട്ടുണ്ട്. തൊട്ടുമുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. സംഘ്പരിവാർ ലക്ഷ്യമിട്ട ഇരയായിരുന്നു ജാഫ്രിയെന്ന് വേണം കരുതാൻ.
വർഗീയ ഉന്മാദത്തിനടിപ്പെട്ട ആൾക്കൂട്ടങ്ങളെ ഇളക്കിവിട്ടാണ് വംശഹത്യനടത്തിയത്. ഗുജറാത്തിൽ മോദിസർക്കാരിന്റെ സംരക്ഷണത്തിലും പിൻബലത്തിലും ആയിരങ്ങൾ സംഹാര താണ്ഡവമാടുകയായിരുന്നു. ജനക്കൂട്ടങ്ങളിലേക്ക് പെട്രോൾ ബോംബുകൾ, തോക്കുകൾ, കത്തികൾ, വാളുകൾ, ത്രിശൂലങ്ങൾ തുടങ്ങിയ ആയുധങ്ങളുമായാണ് കലാപകാരികൾ അഴിഞ്ഞാടിയത്. വളരെ ആസൂത്രിമായി തന്നെയാണ് കലാപകാരികൾ വിന്യസിക്കപ്പെട്ടത്.
മായാ കോട്നാനിയെ പോലുള്ള മോദി സർക്കാരിലെ മന്ത്രിമാരാണ് കലാപത്തിനും വംശഹത്യക്കും നേരിട്ട് നേതൃത്വം നൽകിയത്. കലാപങ്ങളെ മൊബൈൽഫോൺ വഴി ഏകോപിപ്പിക്കുകയും വളരെ നേരത്തെ തന്നെ സംഭരിച്ചുവച്ച ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് മുസ് ലിം കടകമ്പോളങ്ങൾ തകർക്കുകയും ചെയ്തത്. ക്രൂര സംഭവങ്ങളാണ് ഗുജറാത്തിലുണ്ടായത്. ഗർഭിണിയുടെ ഗർഭപാത്രം കുത്തിക്കീറി ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെവരെ പെട്രോളൊഴിച്ച് തീയിടുന്ന സംഭവങ്ങളുണ്ടായി. ഗുജറാത്ത് വംശഹത്യ അതിനുത്തരവാദികളായ ഹിന്ദുത്വവാദികൾ എന്തുമാത്രം മനുഷ്യത്വവിരുദ്ധരും ഭീകരരുമാണെന്നാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. വംശഹത്യക്ക് ഉത്തരവാദിയായ നരാധമന്മാരായ സംഘ്പരിവാർ നേതാക്കൾ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ പ്രതികളെയും സാക്ഷികളെയും മൊഴിമാറ്റിക്കാനും വിലക്കെടുക്കാനും നടത്തിയ ശ്രമങ്ങൾ ദേശീയതലത്തിൽ തന്നെ വിവാദപരമായി ചർച്ചചെയ്യപ്പെട്ടതാണ്. ഹിന്ദുത്വം മുസ് ലിംകളോടും സ്ത്രീകളോടും ദലിതു ജനതയോടും കാണിക്കുന്ന മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ക്രൂരതകളുടെ പരീക്ഷണശാലയിരുന്നു ഗുജറാത്ത്. രാജ്യമാകെ വിഭജനവും വിദ്വേഷവും പടർത്തി കലാപങ്ങൾ സൃഷ്ടിക്കുന്ന നരാധമത്വത്തിൻ്റെ പേര് കൂടിയാണ് ഹിന്ദുത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• a month agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• a month agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• a month agoവര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• a month agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• a month agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• a month agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• a month agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• a month agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• a month agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• a month agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• a month agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• a month agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• a month ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• a month agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.