ഫാക്ടില്‍ 56 ടെക്‌നീഷ്യന്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
ഫാക്ടില്‍ 56 ടെക്‌നീഷ്യന്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ദി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, ഉദ്യോഗ് മണ്ഡല്‍, വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ടെക്‌നീഷ്യന്‍ (പ്രോസസ്), ജനറല്‍-2, ഒബിസി, നോണ്‍ ക്രീമിലെയര്‍- 18, പട്ടിക വര്‍ഗം-8 എന്നിങ്ങനെയാണ് ഒഴിവുകള്‍.
23350 രൂപ മുതല്‍ 11,5000 രൂപവരെയാണ് ശമ്പള നിരക്ക്. 35 വയസാണ് പ്രായപരിധി. നിയമാനുസൃത വയസിളവുണ്ട്.
ബി.എസ്.സി (കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി) അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും (കെമിക്കല്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി/ പെട്രോ കെമിക്കല്‍ ടെക്‌നോളജി) പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം. പട്ടിക വര്‍ഗത്തിന് പ്രവൃത്തി പരിചയമില്ലെങ്കിലും അപേക്ഷിക്കാം.
അപേക്ഷ ഫീസ് 500 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. കൊച്ചിയില്‍ വെച്ച് നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷന്‍.
മറ്റു തസ്തികകള്‍: സീനിയര്‍ മാനേജര്‍ (എച്ച്.ആര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) ഡെപ്യൂട്ടി മാനേജര്‍ (എച്ച്.ആര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) ഒഴിവ് 3, (ജനറല്‍), സീനിയര്‍/ഡെപ്യൂട്ടി മാനേജര്‍ (കോഓപറേറ്റ് കമ്യൂണിക്കേഷന്‍സ്) 1 (ജനറല്‍), അസിസ്റ്റന്റ് മാനേജര്‍ (ആര്‍ ആന്റ് ഡി) 1 (ജനറല്‍), അസിസ്റ്റന്റ് മാനേജര്‍ (ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്) 1 (ജനറല്‍). യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.fact.co.inല്‍ ലഭിക്കും. മാനേജീരിയല്‍ തസ്തികകള്‍ക്ക് അപേക്ഷാഫീസ് 1180 രൂപയാണ്. ഓണ്‍ലൈനായി ജനുവരി 23വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."