ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പുതിയ ആറ് കോഴ്‌സുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം
ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പുതിയ ആറ് കോഴ്‌സുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം
ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ ആറ് പ്രോഗ്രാമുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം. 2023-24 അധ്യയന വര്‍ഷത്തില്‍ പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് യു.ജി.സിയുടെ പുതിയ തീരുമാനം.
ബിസിഎ, ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ സൈക്കോളജി, ബി.എ നാനോ എന്റര്‍പ്രണര്‍ഷിപ്പ്, എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എ പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് യു.ജി.സിയുടെ അംഗീകാരം ലഭിച്ചത്. നിലവില്‍ സര്‍വ്വകലാശാല നടത്തിവരുന്ന 22 പാഠ്യപദ്ധതികള്‍ക്ക് പുറമെയാണ് ആറ് പ്രോഗ്രാമുകള്‍ കൂടി ലിസ്റ്റില്‍ ഇടംപിടിച്ചത്.
ഇവയില്‍ ബി.എ നാനോ എന്റര്‍പ്രണര്‍ഷിപ്പ് എന്ന കോഴ്‌സ് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് യു.ജി.സി അംഗീകാരത്തോടെ ഒരു സര്‍വകലാശാല ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ നടപ്പ് ഉള്ളടക്കത്തിന് ജനകീയ ഭാഷ്യമാണ് ഈ കോഴ്‌സിന്റെ രൂപഘടന വിഭാവനംചെയ്തിട്ടുള്ളത്. ഇതിന്റെ പഠിതാക്കള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന പാഠ്യരീതിയാണ് ഇതിന്റെ പ്രധാന കാതല്‍. സൂക്ഷ്മ സംരംഭകരെ പ്രദാനംചെയ്യുന്ന വിദ്യാഭ്യാസ പ്രക്രിയക്ക് ആരംഭംകുറിക്കാന്‍ സര്‍വകലാശാലക്ക് ഇതോടെ അവസരം ലഭിച്ചു.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ, ബിരുദം നേടാനും, സംരഭക പരിശീലനം സാധ്യമാകുകയും ചെയ്യും. നവകേരള നിര്‍മ്മിതിയില്‍ ഒരു തുള്ളി എന്ന സര്‍വ്വകലാശാലയുടെ ബ്രഹത് പദ്ധതിയുടെ ഭാഗമായാണ് ഈ കോഴ്‌സ് സര്‍വ്വകലാശാല രൂപകല്‍പ്പന ചെയ്തതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും.
പുതിയ പ്രോഗ്രാമുകളോടെ, കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകള്‍ നടത്തി വരുന്ന എല്ലാ പ്രോഗ്രാമുകളും, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലായി. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സര്‍വ്വകലാശാലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ലഭിച്ചതെന്ന് രജിസ്ട്രാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."