സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലിസ് കസ്റ്റഡിയില്‍
സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലിസ് കസ്റ്റഡിയില്‍
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലിസ് കസ്റ്റഡിയില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലെ കേസിലാണ് അറസ്റ്റ്. തിരുവനന്തരം കന്റോണ്‍മെന്റ് പൊലിസ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
രാവിലെ ഏഴരയോടെയായിരുന്നു അറസ്റ്റ്. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുല്‍ മാങ്കുട്ടത്തില്‍, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവരടക്കം അഞ്ഞൂറോളം പ്രവര്‍ത്തകരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസിനെ ആക്രമിക്കല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. ഇതിലാണിപ്പോള്‍ പൊലിസിന്റെ അപ്രതീക്ഷിത നീക്കം.
നവകേരള സദസിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിസംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്. അക്രമാസക്തമായ മാര്‍ച്ചിന് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും, ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ഇതില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും, സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."