തണുത്ത് വിറച്ച് ഗസ്സയിലെ ജനങ്ങള്‍; നാലുലക്ഷം ജാക്കറ്റുകളും പുതപ്പും ഉടന്‍ എത്തിക്കുമെന്ന് യുഎഇ
തണുത്ത് വിറച്ച് ഗസ്സയിലെ ജനങ്ങള്‍; നാലുലക്ഷം ജാക്കറ്റുകളും പുതപ്പും ഉടന്‍ എത്തിക്കുമെന്ന് യുഎഇ
ദുബൈ: ഒരു ഭാഗത്ത് യുദ്ധം മൂലം കിടപ്പാടമോ കൃത്യമായ ഭക്ഷണമോ ഇല്ലാതെ ദുരിതം, മറ്റൊരു ഭാഗത്ത് കൊടും തണുപ്പ്. ഇതാണ് നിലവില്‍ ഗസ്സയിലെ ജനങ്ങളുടെ അവസ്ഥ. തണുപ്പിനെ പ്രതിരോധിക്കാന്‍ മതിയായ വസ്ത്രങ്ങള്‍ ഇല്ലാതെ ദുരിത ജീവിതത്തിലായ ഗസ്സയിലെ ജനങ്ങള്‍ക്ക് നാല് ലക്ഷം ജാക്കറ്റുകള്‍ എത്തിക്കുമെന്ന് യുഎഇ അറിയിച്ചു. പുതപ്പുകള്‍, ഹീറ്ററുകള്‍, ശീതകാല കൈയുറകള്‍ എന്നിവയും ജാക്കറ്റുകള്‍ക്കൊപ്പം ഗസ്സയിലെത്തിക്കുമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രസ്താവനയില്‍ അറിയിച്ചു.
ഈജിപ്തില്‍ നിര്‍മിച്ച വിന്റര്‍ ജാക്കറ്റുകള്‍ ഗസ്സ അതിര്‍ത്തി പ്രദേശമായ അല്‍ ആരിഷിലാണ് എത്തിക്കുക. ഇവിടെ നിന്ന് റഫ അതിര്‍ത്തി വഴി കിടപ്പാടം നഷ്ടപ്പെട്ട് തെരുവില്‍ കഴിയുന്ന ജനങ്ങളിലേക്ക് എത്തിക്കും. ഇതിനായി അവസാനവട്ട സജ്ജീകരണങ്ങള്‍ അധികൃതര്‍ പൂര്‍ത്തിയാക്കി.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്3 ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഇതിനകം 16 ലക്ഷം വസ്ത്രങ്ങളും പുതപ്പുകളും ഗസ്സയില്‍ എത്തിച്ചിട്ടുണ്ട്. യുദ്ധമാരംഭിച്ചത് മുതല്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ മുതല്‍ ആംബുലന്‍സ് വരെ നിരവധി സഹായങ്ങള്‍ യുഎഇ അയച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് കൂടുതല്‍ സഹായം എത്തിക്കുന്നത്. സഹായം എത്തിക്കുന്നത് തുടരുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
ഇസ്രായേല്‍ ആക്രമണത്തെ തുടർന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്തവര്‍ ചെറിയ കൂടാരങ്ങളിലായാണ് താമസിക്കുത്. തണുപ്പ് ശക്തമായതോടെ ഇവിടങ്ങളില്‍ താമസിക്കുവരുടെ ദുരിതം ഇരട്ടിയായി. ഈ സാഹചര്യത്തിലാണ് യുഎഇ സഹായം എത്തിക്കുന്നത്. നിലവില്‍ 10 ഡിഗ്രി സെല്‍ഷ്യസ് ആണ് ഗസ്സയിലെ താപനില. നട്ടുച്ച സമയത്ത് പോലും പരമാവധി താപനില 21 ഡിഗ്രിയാണ്. എന്നാല്‍ മിക്ക സമയത്തും 15 ഡിഗ്രിക്ക് താഴെയാണ് താപനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."