പൂനെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമിയില്‍ മാനേജ്‌മെന്റ് പഠനം; മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
പൂനെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമിയില്‍ മാനേജ്‌മെന്റ് പഠനം; മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
പൂനെ നാഷനല്‍ ഇന്‍ഷുറന്‍സ് അക്കാദമി (എന്‍.ഐ.എ) യിലെ പിജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് മാര്‍ച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം. (www.niapune.org.in).
എംബിഎയ്ക്ക് തുല്യമായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അംഗീകരിച്ചിട്ടുള്ള പ്രോഗ്രാമിന് ആകെ 180 സീറ്റുകളുണ്ട്.
50 ശതമാനം മൊത്തം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ പരീക്ഷ 2024 ജൂണ്‍ 30നകം പൂര്‍ത്തിയാക്കുന്നവരെയും പരിഗണിക്കും. കൂടാതെ, താഴെപ്പറയുന്ന യോഗ്യതയും വേണം.
- ഐ.ഐ.എം ക്യാറ്റ് 2023: 75 പെര്‍സന്റൈല്‍.
- XAT 2024: 85 പെര്‍സന്റൈല്‍.
- സിമാറ്റ് 2024: 95 പെര്‍സന്റൈല്‍.
2024 ജൂലൈ ഒന്നിന് 28 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പട്ടിക/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 30 വരെയാകാം.
പത്താം ക്ലാസ് മുതലുള്ള അക്കാദമിക ചരിത്രം, ക്യാറ്റ് / XAT/ സിമാറ്റ് സ്‌കോര്‍, ഗ്രൂപ്പ് ചര്‍ച്ചയിലെയും ഇന്റര്‍വ്യൂവിലെയും പ്രകടനം, സേവന പരിചയം എന്നിവ പരിഗണിച്ചാണ് റാങ്കിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."