കെ.എസ്.ആര്‍.ടി.സിയില്‍ പത്താം ക്ലാസുള്ളവര്‍ക്ക് അവസരം; ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം
കെ.എസ്.ആര്‍.ടി.സിയില്‍ പത്താം ക്ലാസുള്ളവര്‍ക്ക് അവസരം; ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ പി.എസ്.സി പരീക്ഷയില്ലാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് ഇപ്പോള്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 26 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
KSRTC- SWIFT ന് കീഴില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. വനിതകള്‍ക്കും അവസരമുണ്ട്.
കേരളത്തിലുടനീളം ഒഴിവുകളുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ശമ്പളം.
യോഗ്യത
- അപേക്ഷകര്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം.
- ഉദ്യോഗാര്‍ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് കരസ്ഥമാക്കുകയും വേണം.
- മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് (5) വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ്ങിലുള്ള പ്രവര്‍ത്തി പരിചയം.
- വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അറിവും, വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.
മറ്റ് യോഗ്യതകള്‍
ഉദ്യോഗാര്‍ഥികള്‍ ആരോഗ്യപരമായി ഫിറ്റായിരിക്കണം. ഒരു കണ്ടക്ടര്‍ക്കാവശ്യമായ സാമാന്യ കണക്കുകള്‍ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. മാത്രമല്ല മലയാളവും, ഇംഗ്ലീഷും എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം.
പ്രായം
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയില്‍ 24 മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്
അപേക്ഷകര്‍ സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് പാസായിരിക്കണം. അതിന് ശേഷം ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ 30,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടതുണ്ട്. സേവനം അവസാനിക്കുന്ന മുറയ്ക്ക് തുക മടക്കി നല്‍കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://cmd.kerala.gov.in/recruitment/recruitment-for-selection-to-driver-cum-conductor-in-ksrtc-swift-ltd/ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."