തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം
തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം
ഇസ്‌റാഈല്‍ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം. സാലിഹ് അല്‍ അറൂരി വിസ്സം അല്‍ തവീല്‍ വധത്തിനുള്ള മറുപടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ആക്രമണം ഇസ്‌റാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണുണ്ടായതെന്നുമാണ് ഇസ്‌റാഈല്‍ പറയുന്നത്.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 126 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 7 മുതല്‍ നടക്കുന്ന ആക്രമണങ്ങളില്‍ 23,210 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്..59,167 പേര്‍ക്ക് പരുക്കേറ്റു. 7,000ത്തിലേറെ പേരെ കാണാതായതായും ഗസ്സ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു. ഗസ്സന്‍ ജനസംഖ്യയുടെ നാല് ശതമാനം ഇതുവരെയായി കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ഗസ്സയിലെ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തനം നിലച്ച മട്ടിലാണ്. ശേഷിക്കുന്നവയും അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് യു.എന്‍ മുന്നറിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."