ഇടുക്കിയിൽ ഗവർണർക്കെതിരെ കരിങ്കൊടി; 209 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
ഇടുക്കിയിൽ ഗവർണർക്കെതിരെ കരിങ്കൊടി; 209 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
തൊടുപുഴ: ഇടുക്കിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് കേരള പൊലിസ്. ഗവർണറെ കരിങ്കൊടി കാണിക്കുകയും റോഡിൽ തടയുകയും ചെയ്തതിന് 200 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. തൊടുപുഴ പൊലിസാണ് കേസെടുത്തത്.
ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രഖ്യാപിച്ച ഹർത്താലിന്റെ മറവിൽ പോസ്റ്റ് ഓഫിസ് ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒമ്പത് പേരാണ് ഈ കേസിലെ പ്രതിപട്ടികയിലുള്ളത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി. തൊടുപുഴ പൊലിസ് തന്നെയാണ് ഈ കേസും എടുത്തിട്ടുള്ളത്.
ഗവർണർക്കെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അസഭ്യമുദ്രാവാക്യം വിളിച്ചതിൽ നടപടിയവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെയും തൊടുപുഴ പൊലിസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചതിനാണ് 20 യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."