HOME
DETAILS

രാഹുലിനെ മാധ്യമങ്ങള്‍ ഹീറോ ആക്കാന്‍ ശ്രമിക്കുന്നു- എം.വി ഗോവിന്ദന്‍; രാഹുല്‍ വിളഞ്ഞ് പഴുക്കട്ടെ- മന്ത്രി സജി ചെറിയാന്‍

  
backup
January 10 2024 | 06:01 AM

cpm-leaders-against-youth-congress-president-rahul-mamkootathil

രാഹുലിനെ മാധ്യമങ്ങള്‍ ഹീറോ ആക്കാന്‍ ശ്രമിക്കുന്നു- എം.വി ഗോവിന്ദന്‍; രാഹുല്‍ വിളഞ്ഞ് പഴുക്കട്ടെ- മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേസില്‍ കേസില്‍ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുക സാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍രെ അറസ്റ്റും റിമാന്റുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. എസ്എഫ്‌ഐയുടെയും , ഡിവൈഎഫ്‌ഐയുടെയും നേതാക്കളെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തെ ഹീറോ ആക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സമരവും പ്രക്ഷോഭവും നടത്തുമ്പോള്‍ ആര്‍ജ്ജവം വേണമെന്നും ജാമ്യം കിട്ടാന്‍ രാഹുല്‍ കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.

രാഹുല്‍ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി സജി ചെറിയാനും പരിഹസിച്ചു. എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ജയിലില്‍ പോകാത്ത ആരാണ് ഉള്ളതെന്നും താനടക്കമുള്ള ആളുകള്‍ ജയിലില്‍ പോയിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ പുതിയ നേതാക്കന്മാരെ സൃഷ്ടിക്കുകയാണെന്നും വിളയാതെ പഴുത്താല്‍ അധികകാലം നിലനില്‍ക്കില്ലെന്നും സജി ചെറിയാന്‍ പരിഹസിച്ചു. 'ആദ്യമായിട്ടാണോ ഒരു വിദ്യാര്‍ഥി യുവജനനേതാവ് ജയിലില്‍ പോവുന്നത്? എല്‍ഡിഎഫ് മന്ത്രിസഭയില്‍ ജയിലില്‍ പോകാത്ത ആരാണുള്ളത്? ആരുടെയെങ്കിലും ഫോട്ടോ ഇതുപോലെ മാധ്യമങ്ങളില്‍ കാണിച്ചിട്ടുണ്ടോ? കേരളത്തിലെ മാധ്യമങ്ങള്‍ പുതിയ കുറെ നേതാക്കന്മാരെ സൃഷ്ടിക്കുകയാണ്': സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാഹുലിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും പൊലിസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് അപ്പീല്‍ നല്‍കുക. ഇതുസംബന്ധിച്ച് യു.ഡി.എഫ് ഏകോപന സമിതി അല്‍പസമയത്തിനകം യോഗംചേരും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക. യോഗത്തില്‍ കോണ്‍ഗ്രസ്പ്ര തിഷേധ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. യു.ഡി.എഫ് യോഗത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  2 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  2 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  2 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago